ഫഹാഹീൽ മേഖലയിൽ പുതിയ ഓഡിറ്റോറിയം പ്രവർത്തനം ആരംഭിച്ചു
text_fieldsമംഗഫ് കല സെന്ററിലെ ഓഡിറ്റോറിയം ഉദ്ഘാടന പരിപാടിയിൽനിന്ന്
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈത്ത്) ഫഹാഹീൽ മേഖലയിൽ മംഗഫ് കല സെന്ററിലെ പുതിയ ഓഡിറ്റോറിയം പ്രവർത്തനം ആരംഭിച്ചു. കല കുവൈത്ത് ആക്ടിങ് പ്രസിഡന്റ് ബിജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ലോക കേരളസഭാംഗം ആർ. നാഗനാഥൻ നിർവഹിച്ചു. ടി.വി. ഹിക്മത്ത്, വനിതാവേദി പ്രസിഡന്റ് അമീന അജ്നാസ്, കേരള മെഡിക്കൽ ഫോറം പ്രസിഡന്റ് ഗീത സുദർശൻ എന്നിവർ ആശംസ നേർന്നു.
കല കുവൈത്ത് ജോയന്റ് സെക്രട്ടറി പ്രജോഷ്, ട്രഷറർ അജ്നാസ്, മേഖല പ്രസിഡന്റ് സജിൻ മുരളി എന്നിവർ സംബന്ധിച്ചു. കല അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു. കല കുവൈത്ത് ജനറൽ സെക്രട്ടറി സി. രജീഷ് സ്വാഗതവും ഫഹാഹീൽ മേഖല സെക്രട്ടറി പി.ജി. ജ്യോതിഷ് നന്ദിയും പറഞ്ഞു.

