Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആധുനിക സൗകര്യങ്ങളോടെ പുതിയ വിമാനം; കുവൈത്ത് എയർവേസിന്റെ എയർബസ് എ330-900 നിയോ എത്തി

text_fields
bookmark_border
മലിനീകരണം കുറക്കുകയും ഇന്ധനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു
ആധുനിക സൗകര്യങ്ങളോടെ പുതിയ വിമാനം; കുവൈത്ത് എയർവേസിന്റെ എയർബസ് എ330-900 നിയോ എത്തി
cancel

കുവൈത്ത് സിറ്റി: ആധുനിക സൗകര്യങ്ങളും സുഗമമായ യാത്രയും ഒരുക്കി കുവൈത്ത് എയർവേസിന്റെ പുതിയ എയർബസ് എ330-900 നിയോ വിമാനം എത്തി. മലിനീകരണം കുറക്കുകയും ഇന്ധനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്ന ആധുനിക എയറോഡൈനാമിക്സും പുതിയ തലമുറ എൻജിനുകളും 'ഖാറൂഹ്'എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനത്തിന്റെ പ്രത്യേകതയാണ്.

ദീർഘദൂര യാത്രകളിൽ മികച്ച ക്യാബിൻ സൗകര്യം ഇവ പ്രദാനം ചെയ്യുന്നുണ്ടെന്നും കുവൈത്ത് എയർവേസ് അറിയിച്ചു. കുവൈത്ത് എയർവേസിന്റെ ആറാമത്തെ എയർബസ് എ330-900 നിയോ വിമാനമാണിത്. ഏഴാമത്തെ വിമാനം വൈകാതെ എത്തുമെന്നും കുവൈത്ത് എയർവേസ് വ്യക്തമാക്കി. റൂട്ട് ശൃംഖല വിപുലീകരണം, യാത്രാശേഷി വർധിപ്പിക്കൽ എന്നിവയുടെ ഭാഗമാണ് ഈ വിമാനമെന്നും കുവൈത്ത് എയർവേസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Airbus A330-900neo Aircraft Joins Kuwait Airways Fleet
Next Story