Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഫർവാനിയ പുതിയ ഔട്ട്‍ലറ്റ് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
നെസ്റ്റോ ഹൈപ്പർമാർക്കറ്റ്  ഫർവാനിയ   പുതിയ ഔട്ട്‍ലറ്റ് ഉദ്ഘാടനം ഇന്ന്
cancel

കുവൈത്ത് സിറ്റി: ഹൈപ്പർ മാർക്കറ്റ് രംഗത്തെ പ്രമുഖരായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഫർവാനിയയിലെ പുതിയ ഔട്ട്‍ലറ്റ് ഉദ്ഘാടനം ഇന്ന്. ഫർവാനിയ ബ്ലോക്ക് ആറിൽ ഹബീബ് മുനവ്വർ സ്ട്രീറ്റിലാണ് പുതിയ ഔട്ട്‍ലറ്റ്. നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ജി.സിസി യിലെ 149ാമത്തെയും കുവൈത്തിലെ 20ാമത്തെയും ഔട്ട്‍ലറ്റാണിത്.

നെസ്റ്റോ പിന്തുടരുന്ന ഗുണമേന്മയും വിലക്കുറവും പുതിയ ഔട്ട്‌ലെറ്റിന്റെയും പ്രത്യേകതയാണ്. ഷോപ്പിംഗ് സുഗമമാക്കാൻ കൂടുതൽ ചെക്ക്ഔട്ട് കൗണ്ടറുകളും പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതാണ് ഇതെന്നും മാനേജ്മെന്റ് അറിയിച്ചു.

അവശ്യസാധനങ്ങൾ, ഫ്രോസൻ ഫുഡ്, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗങ്ങൾ, ശീതീകരിച്ച ഭക്ഷ്യ വസ്തുക്കൾ, പലവ്യഞ്ജനം, റോസ്റ്ററി, ചോക്ലേറ്റ്, ബേക്കറി, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, സ്റ്റേഷനറി എന്നിങ്ങനെ എല്ലാം മികച്ച രീതിയിൽ പുതിയ ഔട്ട്‍ലറ്റിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ഭാഗമായി വലിയ വിലക്കുറവും ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ പ്രഖ്യാപിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nesto Hypermarket to inaugurate new outlet in Farwaniya today.
Next Story