Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെസ്റ്റോ ഹൈപർ മാർക്കറ്റ് പുതിയ ഔട്ട്ലെറ്റ് ഖൈത്താനിൽ തുറന്നു

text_fields
bookmark_border
നെസ്റ്റോ ഹൈപർ മാർക്കറ്റ് പുതിയ ഔട്ട്ലെറ്റ് ഖൈത്താനിൽ തുറന്നു
cancel
Listen to this Article

കുവൈത്ത് സിറ്റി: മുൻനിര റീട്ടെയിൽ ശൃംഖലകളിലൊന്നായ നെസ്റ്റോ ഹൈപർ മാർക്കറ്റിന്‍റെ പുതിയ ഔട്ട്ലെറ്റ് കുവൈത്തിലെ ഖൈത്താനിൽ പ്രവർത്തനം തുടങ്ങി.കുവൈത്തിലെ ഒമ്പതാമത്തെ ശാഖയാണിത്.

മുതിർന്ന മാനേജ്മെന്‍റ് പ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു. ഷോപ്പിങ് ഏരിയ വളരെ മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്നതിനാൽ ജനങ്ങൾക്ക് വേറിട്ട മികച്ച ഷോപ്പിങ് അനുഭവമായിരിക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു.

ഷോപ്പിങ് സുഗമമാക്കാൻ കൂടുതൽ ചെക്ക്-ഔട്ട് കൗണ്ടറുകളും വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മിതമായ വില, സൗകര്യപ്രദം, മികവുറ്റ സേവനം എന്നിവ ഉറപ്പുവരുത്തുന്ന കാര്യത്തിൽ നെസ്റ്റോ ഗ്രൂപ് എപ്പോഴും ശ്രദ്ധാലുക്കളാണെന്ന് മാനേജ്‌മെൻറ് വാർത്തക്കുറിപ്പിൽ പറഞ്ഞു.

അവശ്യ സാധനങ്ങൾ, ലൈഫ്‌സ്‌റ്റൈല്‍ ഉൽപന്നങ്ങൾ, ഫ്രഷ്-ഫ്രോസന്‍ ഫുഡ്, മത്സ്യം, മാംസം, പഴവർഗങ്ങൾ, പച്ചക്കറികൾ, പലവ്യഞ്ജനം, ഇലക്ട്രോണിക്സ്, വീട്ടുസാധനങ്ങള്‍ എന്നിങ്ങനെ എല്ലാം മികച്ച രീതിയിൽ ഒരുക്കിയിരിക്കുന്നു.

റമദാനോടനുബന്ധിച്ച് ഭക്ഷണ സാധനങ്ങൾ, പലചരക്ക്, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവക്ക് ആകർഷക ഓഫറും ഒരുക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഉൽപന്നങ്ങള്‍ക്ക് പുതിയ ഓഫറുകള്‍കൂടി പ്രഖ്യാപിക്കുമെന്നും മാനേജ്‌മെൻറ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nesto Hypermarket opens new outlet in Khaitan
Next Story