നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് പത്താമത് ഔട്ട്ലെറ്റ് മഹബൂലയിൽ തുറന്നു
text_fieldsനെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്‍റെ പുതിയ ഔട്ട്ലെറ്റ് മഹ്ബൂല ബ്ലോക്ക് -1, സ്ട്രീറ്റ് -105ൽ ഡോ. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മുൻനിര റീട്ടെയിൽ ശൃംഖലകളിലൊന്നായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്‍റെ പുതിയ ഔട്ട്ലെറ്റ് കുവൈത്തിലെ മഹ്ബൂല ബ്ലോക്ക് -1, സ്ട്രീറ്റ് -105ൽ പ്രവർത്തനം ആരംഭിച്ചു.
നെസ്റ്റോ കുവൈത്ത് ഡയറക്ടർ ആർ.എം. ഇബ്രാഹിം, ഓപറേഷൻ മാനേജർമാരായ വി.കെ. നംസീർ, ഷഹാസ് മുഹമ്മദ്, മറ്റു മാനേജ്‌െമന്റ് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഡോ. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.
കുവൈത്തിലെ പത്താമത്തെ ശാഖയാണിത്. ഷോപ്പിങ് ഏരിയ മികച്ച രീതിയിൽ സജ്ജീകരിച്ചതിനാൽ ജനങ്ങൾക്ക് വേറിട്ട മികച്ച ഷോപ്പിങ് അനുഭവമായിരിക്കുമെന്നും മിതമായ വില, സൗകര്യപ്രദം, മികവുറ്റ സേവനം എന്നിവ ഉറപ്പുവരുത്തുന്ന കാര്യത്തിൽ നെസ്റ്റോ ഗ്രൂപ് എപ്പോഴും ശ്രദ്ധാലുക്കളാണെന്നും മാനേജ്‌െമന്റ് വാർത്താകുറിപ്പിൽ പറഞ്ഞു. അവശ്യസാധനങ്ങൾ, ലൈഫ്‌സ്‌റ്റൈല്‍ ഉൽപന്നങ്ങൾ, ഫ്രഷ്-ഫ്രോസന്‍ ഫുഡ്, മത്സ്യം, മാംസ്യം, പഴവർഗങ്ങൾ, പച്ചക്കറികൾ, പലവ്യഞ്ജനം, ഇലക്ട്രോണിക്, വീട്ടുസാധനങ്ങള്‍ എന്നിങ്ങനെ എല്ലാം മികച്ച രീതിയിൽ ഒരുക്കിയിരിക്കുന്നു.
ഭക്ഷണ സാധനങ്ങൾ, പലചരക്ക്, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവക്ക് ആകർഷക ഓഫറും ഒരുക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഉൽപന്നങ്ങള്‍ക്ക് പുതിയ ഓഫറുകള്‍കൂടി പ്രഖ്യാപിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

