നെസ്റ്റോ ഹൈപ്പർമാർക്കറ്റ് 141ാം സ്റ്റോർ ഹവല്ലിയിൽ ഉദ്ഘാടനം ചെയ്തു
text_fieldsനെസ്റ്റോ ഹൈപർമാർക്കറ്റ് ഹവല്ലി ഔട്ട്ലറ്റ് ദാവൂദ് സൽമാൻ അബ്ദുല്ല ദബൂസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഹൈപ്പർമാർക്കറ്റ് ശൃംഖലയിലെ ശക്തമായ സാന്നിധ്യമായ നെസ്റ്റോ ഗ്രൂപ് കുവൈത്തിൽ പുതിയ ഔട്ട്ലറ്റ് ആരംഭിച്ചു. ഹവല്ലി ബ്ലോക്ക് 3, ബൈറൂട്ട് സ്ട്രീറ്റിലെ ബൈറൂട്ട് മാളിലാണ് പുതിയ ഔട്ട്ലറ്റ്. നെസ്റ്റോ ഗ്രൂപ്പിന്റെ 141ാം സ്റ്റോറാണ് ഹവല്ലിയിലേത്. പുതിയ ഔട്ട്ലറ്റ് ദാവൂദ് സൽമാൻ അബ്ദുല്ല ദബൂസ് ഉദ്ഘാടനം ചെയ്തു.ഡോ. തലാൽ ഉബൈദ് അൽ ഷമ്മരി, നസ്റ്റോ റീജ്യനൽ മാനേജിങ് ഡയറക്ടർമാരായ കരീം. വി, ഇബ്രാഹിം ആർ.എം, ഫാസിൽ വി, ഇസ്മായിൽ ആർ.എം, ഓപറേഷൻ മാനേജർമാരായ നംസീർ വി.കെ, ഷഹാസ് എം, അജീഷ് പി എന്നിവർ പങ്കെടുത്തു.
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഹവല്ലി ഔട്ട്ലറ്റ്
60,000 ചതുരശ്ര മീറ്ററിൽ വിശാലമായ ഷോപ്പിങ് ഏരിയ ഹവല്ലി ഔട്ട്ലറ്റിന്റെ പ്രത്യേകതയാണ്. ഭക്ഷ്യവസ്തുക്കൾ, പഴം-പച്ചക്കറികൾ, പയർ വർഗങ്ങൾ, നട്ട്സ്, ചോക്കലേറ്റുകൾ, സൗന്ദര്യവർധക ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, ഹൗസ്ഹോൾഡ് ഉൽപന്നങ്ങൾ, ഗാർമെന്റ്സ്, ടോയ്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള ഉൽപന്നങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന ‘ഓപ്പണിങ് ഓഫർ ഫെസ്റ്റിവലിൽ’ എല്ലാ ഉൽപന്നങ്ങളും ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാണ്.പുതിയ അധ്യായന വർഷത്തിന്റെ ഭാഗമായി ‘ബാക്ക് ടു സ്കൂൾ’ പ്രമോഷനും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ വിശാലമായ പാർക്കിങ് സൗകര്യവും ഉണ്ട്.അടുത്ത ദിവസങ്ങളിൽ കൂടുതൽ ഉൽപന്നങ്ങൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുമെന്നും മികച്ച നിലവാരമുള്ള ഉൽപന്നങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് നൽകുകയെന്നതാണ് ലക്ഷ്യമെന്നും നെസ്റ്റോ മാനേജ്മെന്റ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

