നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഫഹാഹീൽ ഔട്ട് ലറ്റ് ഉദ്ഘാടനം ഇന്ന്
text_fieldsഫഹാഹീൽ ബ്ലോക്ക് 7ൽ പ്രവർത്തനം ആരംഭിക്കുന്ന നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്
കുവൈത്ത് സിറ്റി: പ്രമുഖ ഹൈപ്പർമാർക്കറ്റായ നെസ്റ്റോയുടെ പുതിയ ഔട്ട്ലറ്റ് ഫഹാഹീലിൽ പ്രവർത്തനം ആരംഭിക്കുന്നു. ഫഹാഹീൽ ബ്ലോക്ക് 7ൽ അൽ ധാബൂസ് സ്ട്രീറ്റിലാണ് പുതിയ ഔട്ട്ലറ്റ്. നെസ്റ്റോ ഗ്രൂപ്പിന്റെ 113ത്തെയും കുവൈത്തിലെ 16ാമത്തെയും ഔട്ട്ലറ്റാണിത്.
ബുധനാഴ്ച മുതൽ ഫഹാഹീൽ ഔട്ട്ലറ്റ് പ്രവർത്തനം ആരംഭിക്കുമെന്ന് നെസ്റ്റോ കുവൈത്ത് മാനേജ്മന്റ് പ്രതിനിധികൾ അറിയിച്ചു. രാവിലെ 11.30ന് പ്രധാന വ്യക്തിത്വങ്ങളും നെസ്റ്റോ മാനേജ്മന്റ് പ്രതിനിധികളും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.
നെസ്റ്റോ പിന്തുടരുന്ന ഗുണമേന്മയും വിലക്കുറവും പുതിയ ഔട്ട്ലറ്റിന്റെയും പ്രത്യേകതയാണ്. ഫഹാഹീൽ ഔട്ട്ലറ്റിൽ ഷോപ്പിങ് സുഗമമാക്കാൻ കൂടുതൽ ചെക്ഔട്ട് കൗണ്ടറുകളും വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതാണ് ഇതെന്നും മാനേജ്മെന്റ് അറിയിച്ചു. അവശ്യസാധനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗങ്ങൾ, ശീതീകരിച്ച ഭഷ്യവസ്തുക്കൾ, പലവ്യഞ്ജനം, റോസ്റ്ററി, ചോക്ലറ്റ്, ബേക്കറി, ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, സ്റ്റേഷനറി എന്നിങ്ങനെ എല്ലാം മികച്ച രീതിയിൽ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ഭാഗമായി വൻ വിലക്കുറവും ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ ഉൽപന്നങ്ങൾക്ക് ഓഫറുകൾ പ്രഖ്യാപിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

