ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശി
text_fieldsകുവൈത്ത് സിറ്റി: വടക്കൻ കുവൈത്തിലെ ചൈനീസ് കമ്പനിയുടെ കെട്ടിടം ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നേപ്പാൾ സ്വദേശി. ചൈനീസ് കമ്പനി നടത്തുന്ന പദ്ധതിയിൽ ഏർപ്പെട്ടിരുന്ന ഒരു സ്വദേശി ഉപകരാറുകാരന്റെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനമോടിച്ചിരുന്ന നേപ്പാൾ സ്വദേശിയായ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. മറ്റാർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ലന്നും കുവൈത്തിലെ ചൈനീസ് എംബസി വ്യക്തമാക്കി.
സംഭവത്തിൽ എംബസി അഗാധമായ അനുശോചനവും ദു:ഖവും രേഖപ്പെടുത്തി. നിഷ്കളങ്കരായ സാധാരണക്കാരെയോ സൈനികേതര കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ടുള്ള ഏത് ആക്രമണവും അപലപിക്കപ്പെടേണ്ടതാണെന്ന ചൈനയുടെ നയം എംബസി ആവർത്തിച്ചു. എല്ലാ കക്ഷികളും ശത്രുതാപരമായ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും ആശയവിനിമയവും ചർച്ചകളും പുനരാരംഭിക്കണമെന്നും സംഘർഷം വ്യാപിപ്പിക്കാനും സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കാനും ഇടയാക്കിയേക്കാവുന്ന സാഹചര്യങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കണമെന്നും എംബസി അഭ്യർത്ഥിച്ചു.
ഇന്ന് രാവിലെയാണ് ചൈനീസ് കമ്പനിയുടെ കെട്ടിടം ലക്ഷ്യമാക്കിയുണ്ടായ ഇറാൻ ആക്രമണം നടന്നതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ആക്രമണത്തിൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

