ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി നെഹ്‌റു അനുസ്മരണ യോഗം
text_fieldsഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി നെഹ്‌റു അനുസ്മരണ യോഗം
കുവൈത്ത് സിറ്റി: ജവഹർലാൽ നെഹ്‌റുവിന്റെ 133ാമത് ജന്മവാർഷിക ദിനത്തിൽ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പ്രസിഡന്റ് വിധു കുമാർ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എബി വാരികാട് ഉദ്ഘാടനം ചെയ്തു.
ദീർഘവീക്ഷണമുള്ള, സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവർത്തിച്ച കരുത്തനായ പ്രധാനമന്ത്രിയായിരുന്നു നെഹ്റുവെന്നും അദ്ദേഹം അനുസ്മരിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ്. പിള്ള അനുസ്മരണ പ്രഭാഷണം നടത്തി.
നാഷനൽ കമ്മിറ്റി സെക്രട്ടറിമാരായ മനോജ് ചണ്ണപ്പേട്ട, എം.എ. നിസാം, യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ്, വിവിധ ജില്ല ഭാരവാഹികളായ വിപിൻ മങ്ങാട്ട്, അക്ബർ വയനാട്, ഇല്യാസ് പുതുവാച്ചേരി, ജലീൽ തൃപ്രയാർ, റസാഖ് ചെറുതുരുത്തി, സൂരജ് കണ്ണൻ, ബത്താർ വൈക്കം, ഇസ്മായിൽ കൂനത്തിൽ, ഷബീർ കൊയിലാണ്ടി, ചിന്നു റോയ്, ഈപ്പൻ ജോർജ്, നവാസ്, അരുൺ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി ശിവൻ കുട്ടി സ്വാഗതവും അനിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

