പ്രവാസി സമൂഹത്തോടുള്ള അവഗണന
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളുടെ പ്രശ്നങ്ങൾ സർക്കാറിന്റെ മുന്നിൽ നേരിട്ട് അവതരിപ്പിക്കാനും പരിഹാരനടപടികൾ ചർച്ച ചെയ്യാനും അവസരമൊരുക്കിയ വേദിയാണ് ലോക കേരള സഭ. രാഷ്ട്രീയ നേതാക്കളെ കണ്ട് നിവേദനം നൽകുന്നതിൽ മാത്രം ഒതുങ്ങിയിരുന്ന പ്രവാസികളുടെ ആവശ്യങ്ങൾ മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും സാന്നിധ്യത്തിൽ വിശദമായി ഉന്നയിക്കാൻ സഭയിലൂടെ സാധിച്ചു. അവ പരിശോധിക്കാൻ പ്രത്യേക കമ്മിറ്റികൾ രൂപവത്കരിച്ചതും ഈ സംവിധാനത്തിന്റെ നേട്ടമാണ്.
നോർക്ക കെയർ, ആരോഗ്യ ഇൻഷുറൻസ്, സൗജന്യ ആംബുലൻസ് സേവനം, പ്രവാസി നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനും പ്രവാസി സംഘടനാ പ്രവർത്തകർക്ക് അംഗീകാരം നൽകാനും സഭ വഴിയൊരുക്കി. ഈ വേദി തുടരില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസി സമൂഹത്തോടുള്ള അവഗണനയാണ്. തീരുമാനത്തിനെതിരെ യു.ഡി.എഫിന്റെ പ്രവാസി സംഘടനകൾ ഉൾപ്പെടെ എല്ലാവരും ഒറ്റക്കെട്ടായി ശബ്ദമുയർത്തണം. പ്രവാസി പ്രശ്നങ്ങളെ രാഷ്ട്രീയ വൽക്കരിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

