Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനീറ്റ് പുനഃപരീക്ഷ...

നീറ്റ് പുനഃപരീക്ഷ ഇന്ന്: പ്രതീക്ഷയോടെ വിദ്യാർഥികൾ

text_fields
bookmark_border
നീറ്റ് പുനഃപരീക്ഷ ഇന്ന്: പ്രതീക്ഷയോടെ വിദ്യാർഥികൾ
cancel

കുവൈത്ത് സിറ്റി: ചോദ്യ​പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് പുന:പരീക്ഷ ഞായറാഴ്ച നടക്കും. കുവൈത്തിൽ ജലീബിലെ ഇന്ത്യൻ എജ്യുക്കേഷനൽ സ്കൂൾ (​​ഐ.ഇ.എസ്) ആണ് പരീക്ഷ കേന്ദ്രം.

കുവൈത്ത് സമയം രാവിലെ 11.30 മുതൽ 02.45യാണ് പരീക്ഷ. രാവിലെ 8.30 മുതൽ മെയിൻ ഗേറ്റ് തുറക്കും. 11 ന് ശേഷം എത്തുന്നവരെ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കില്ല. വിദ്യാർഥികൾ ഒറിജിനൽ അഡ്മിറ്റ് കാർഡും ഒറിജിനൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും കരുതണം.

മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാച്ചുകൾ, പഠന സാമഗ്രികൾ, ബാഗ്, വാലറ്റ്, ബെൽറ്റ്, തൊപ്പി, ലോഹ വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ, വെള്ളക്കുപ്പി എന്നിവ ഹാളിൽ അനുവദിക്കില്ല. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നിർദ്ദേശിച്ചിട്ടുള്ള ഡ്രസ് കോഡ് കർശനമായി പാലിക്കണം. വലിയ ബട്ടണുകളുള്ള വസ്ത്രങ്ങളും ഹൈ ഹീൽസ് ചെരുപ്പുകളും പൂർണമായും ഒഴിവാക്കണം. വിദ്യാർഥികൾ എൻ.ടി.എയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - NEET re-exam today: Students hopeful
Next Story