നീറ്റ് പരീക്ഷ കുവൈത്തിലെ പരീക്ഷകേന്ദ്രം എംബസി തന്നെ
text_fieldsകുവൈത്ത് കേന്ദ്രമായി അപേക്ഷിച്ച, നാട്ടിൽ കുടുങ്ങിയവർക്ക് പരീക്ഷകേന്ദ്രം മാറ്റാം
കുവൈത്ത് സിറ്റി: നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ കുവൈത്തിൽ നടത്തുന്നത് ഇന്ത്യൻ എംബസിയിൽ തന്നെ. സെപ്റ്റംബർ 12നാണ് പരീക്ഷ നടത്തുക.കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പരിശ്രമങ്ങൾ വിജയത്തിലെത്തിയതോടെ കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസമായി ഇവിടെ പരീക്ഷകേന്ദ്രം അനുവദിക്കപ്പെട്ടത്.
യാത്ര നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തില്‍നിന്ന് പരീക്ഷക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് വെല്ലുവിളിയായിരുന്നു. അതേസമയം, കുവൈത്ത് പരീക്ഷകേന്ദ്രമായി തിരഞ്ഞെടുക്കുകയും വിമാനമില്ലാത്തതിനാൽ കുവൈത്തിലേക്ക് വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങുകയും ചെയ്തവർക്ക് ഇന്ത്യയിലെയോ ദുബൈയിലെയോ മറ്റേതെങ്കിലും കേന്ദ്രത്തിലേക്ക് മാറ്റാൻ അവസരമുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം വിദ്യാർഥികൾക്ക് ലഭിച്ച മെയിൽ ചിലരെയെങ്കിലും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
കുവൈത്തിലെ പരീക്ഷകേന്ദ്രം ഒഴിവാക്കിയെന്ന സംശയത്തിൽ എംബസിയിൽ നിരവധി അന്വേഷണങ്ങളാണ് ലഭിച്ചത്.
തുടർന്ന് എംബസി വിശദീകരണക്കുറിപ്പ് ഇറക്കി. നിലവിൽ കുവൈത്തിലുള്ളവർക്ക് എംബസിയിലെ പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതാമെന്നും അവർ കഴിഞ്ഞ ദിവസത്തെ മെയിൽ കണക്കിലെടുക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇവിടെ എത്താൻ കഴിയാത്തവർക്ക് നാട്ടിലോ ദുബൈയിലോ പരീക്ഷ എഴുതാൻ അവസരം നൽകുന്നത് സംബന്ധിച്ചു മാത്രമാണ് ഇൗ മെയിൽ.
ഇനിയും വിഷയത്തിൽ സംശയമുള്ളവർക്ക് fs.kuwait@mea.gov.in, edu.kuwait@mea.gov.in എന്നീ മെയിൽ വിലാസങ്ങളിൽ അന്വേഷിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

