അന്താരാഷ്ട്ര ഇടപെടൽ വേണം -കെ.കെ.എം.എ
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ അതിജീവനത്തിന്റെ പോരാട്ടത്തിൽ മനുഷ്യരാശിയുടെ പിന്തുണ അനിവാര്യമാണെന്നും അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ആവശ്യപ്പെട്ടു. ഇതിനകം ലക്ഷത്തിലേറെ ഫലസ്തീനികൾ സയണിസ്റ്റ് ഭീകരവാദികളുടെ കൈയാൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതിൽ നിരവധി കുട്ടികളാണ്. ഫലസ്തീനിൽ അവശേഷിക്കുന്ന ഭൂമികൂടി പിടിച്ചെടുക്കാൻ സാമ്രാജ്യത്വ ചേരികളുടെ സഹായത്താൽ ഇസ്രായേൽ ഭരണകൂടം നടത്തുന്ന അധിനിവേശത്തിന്റെ ഭാഗമായാണ് നിരപരാധികളായ ഫലസ്തീനികൾ കൊല്ലപ്പെട്ടത്. സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിൽ നിന്നുള്ള ഫലസ്തീനികളുടെ പ്രതികരണമാണ് ഇപ്പോൾ ഉണ്ടായത്. യുദ്ധം ഒന്നിനും പരിഹാരമല്ല. ലോകസമാധാനത്തിനും ശാന്തിക്കും വേണ്ടി ലോകസമൂഹം ഒന്നിച്ചു ശബ്ദിക്കണമെന്നും കെ.കെ.എം.എ ആവശ്യപ്പെട്ടു.

