എൻ.സി.പി സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു
text_fieldsഎൻ.സി.പി സ്ഥാപകദിനാഘോഷത്തിൽ ഓവർസീസ് എൻ.സി.പി കുവൈത്ത് അംഗങ്ങൾ കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി) 25ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി ആഘോഷം സംഘടിപ്പിച്ചു. ഓവർസീസ് എൻ.സി.പി കുവൈത്ത് വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജീവസ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.
ഓവർസീസ് എൻ.സി.പി കുവൈത്ത് രക്ഷാധികാരി ജോൺ തോമസ് കളത്തിൽപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സണ്ണി മിറാണ്ട, ജോയന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം പിന്റോ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

