Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎൻ.ബി.ടി.സി ഗ്രൂപ്...

എൻ.ബി.ടി.സി ഗ്രൂപ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
എൻ.ബി.ടി.സി ഗ്രൂപ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

രക്തദാന ക്യാമ്പിൽ എൻ.ബി.ടി.സി, ബി.ഡി.കെ അംഗങ്ങൾ

കുവൈത്ത് സിറ്റി: എൻ.ബി.ടി.സി ഗ്രൂപ്പ്, ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ)യുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻ്റെറിൽ ക്യാമ്പ് എൻ.ബി.ടി.സി ഗ്രൂപ്പ് കോർപ്പറേറ്റ് ഡയറക്ടർ (എച്ച്.ആർ ആൻഡ് അഡ്മിൻ) മനോജ് നന്തിയാലത്ത് ഉദ്ഘാടനം ചെയ്തു.

ബി.ഡി.കെ ജോയിൻറ്റ് കൺവീനറും എൻ.ബി.ടി.സി ജീവനക്കാരനുമായ നളിനാക്ഷൻ സ്വാഗതം പറഞ്ഞു. എൻ.ബി.ടി.സി പ്രതിനിധികളായ ടി.വി.റിനീഷ് ചന്ദ്രൻ, കെ.സി.റിജാസ്, സീനിയർ നഴ്‌സ് അജീഷ് ബേബി, ബി.ഡി.കെ പ്രതിനിധികളായ ജയൻ സദാശിവൻ, മനോജ് മാവേലിക്കര, രാജൻ തോട്ടത്തിൽ എന്നിവർ സംസാരിച്ചു.

എൻ.ബി.ടി.സി ജീവനക്കാരായ വെങ്കിടേശൻ എസ്.രാജൻ, വിധു എസ്. നായർ, ജിൻസ് എ. ജേക്കബ്, സനൽ കുമാർ, മുഹമ്മദ് അലി ചാത്തേരി, കലേഷ് മണ്ണേൻ്റെ, ക്രിസ്റ്റിൻ ടി. സാമുവൽ, എ.സൗമ്യൻ, ഗോപാലകൃഷ്ണൻ ഹരീഷ്, ഗണേശൻ മുത്തുമാണിക്കം, ജീൻ ജോസഫ്, റിനു മത്തായി, ഹാനി എസ്, നസീഫ് എം. അലി എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ നൂറിലധികം ജീവനക്കാർ രക്തം ദാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampKuwaitNBTC
News Summary - NBTC Group Organizes Blood Donation Camp
Next Story