നായിഫ് പാലസിലെ പീരങ്കിമുഴക്കം
text_fieldsകുവൈത്ത് സിറ്റി: വര്‍ഷങ്ങളായി റമദാനില്‍ നോമ്പുതുറ സമയം അറിയിച്ച് നായിഫ് പാലസിൽ പീരങ്കി മുഴക്കം കേൾക്കുന്നു. റമദാനിലെ പീരങ്കി മുഴക്കം നൂറ്റാണ്ട് പിന്നിട്ട് കുതിക്കുമ്പോള്‍ പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്ന അറബ് ജനതയുടെ ജീവിതത്തിെൻറ പ്രതീകം കൂടിയാവുന്നു ഇഫ്താര്‍ സമയമറിയിച്ച് മുഴങ്ങുന്ന പീരങ്കിശബ്ദം.
1907ല്‍ ശൈഖ് മുബാറക് അസ്സബാഹിെൻറ കാലത്താണ് കുവൈത്തില്‍ റമദാന് പീരങ്കി തീ തുപ്പിത്തുടങ്ങുന്നത്. 1930കളിലൊക്കെ ഫായിദ് എന്നയാള്‍ക്കായിരുന്നു പീരങ്കിയുടെ ചുമതലയെന്ന് ചരിത്രഗവേഷകന് അഹ്മദ് ബിന്‍ ബര്‍ജാസ് പറയുന്നു.
പിന്നീട് ഇബ്ന് ഇഖാബ് എന്നയാള്‍ക്കായി ചുമതല. ഇപ്പോള്‍ സൈനിക വിഭാഗമാണ് പീരങ്കി കൈകാര്യം ചെയ്യുന്നത്.സൗഹൃദത്തിെൻറ കഥയും പറയാനുണ്ട് ഈ പീരങ്കിക്ക്. 1992ല്‍ ബഹ്റൈന്‍ സമ്മാനമായി നല്കിയ പീരങ്കിയാണ് ഇപ്പോള്‍ നായിഫ് പാലസില്‍ ഉപയോഗിക്കുന്നത്. ഇംഗ്ലണ്ടില്‍ നിര്‍മിച്ച, 25 പൗണ്ട് ഭാരമുള്ള നിലവിലെ പീരങ്കി ഒരു ഓഫിസറടക്കം മൂന്ന് സേനാംഗങ്ങളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഈ ചടങ്ങ് കാണാന്‍ കുടുംബസമേതം നിരവധി പേര് റമദാന് നാളുകളില്‍ നായിഫ് പാലസ് വളപ്പില്‍ എത്താറുണ്ട്. ഇതിന് സാക്ഷ്യം വഹിക്കാന്‍ ഒരു ദിവസം 2000 പേര്‍ക്ക് മാത്രമാണ് കൊട്ടാരവളപ്പിലേക്ക് പ്രവേശനം അനുവദിക്കുക. ഇവര്‍ക്ക് ഇഫ്താര്‍ വിഭവങ്ങളും നല്‍കും. കുവൈത്ത് ദേശീയ ടെലിവിഷന്‍ ചടങ്ങിെൻറ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
