കുവൈത്ത് ധനമന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫ് രാജിവെച്ചു
text_fieldsകുവൈത്ത് സിറ്റി: കുറ്റവിചാരണക്ക് ദിവസങ്ങൾ ശേഷിക്കെ കുവൈത്ത് ധനമന്ത്രി ഡോ. നായി ഫ് അൽ ഹജ്റുഫ് രാജിവെച്ചു. രാജി പ്രധാനമന്ത്രി സ്വീകരിച്ചതായി അൽ സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഉപപ്രധാനമന്ത്രിയും മന്ത്രിസഭ കാര്യ മന്ത്രിയുമായ അനസ് അൽ സാലിഹ് ധനവകുപ്പിെൻറ ചുമതല താൽക്കാലികമായി വഹിക്കും. അതിനിടെ ജി.സി.സി സെക്രട്ടറി ജനറൽ ആയി ഡോ. നായിഫ് അൽ ഹജ്റുഫ് നിയമിക്കപ്പെടുമെന്ന് സൂചനയുണ്ട്. 2011 മുതൽ ഇൗ ചുമതല വഹിക്കുന്ന അബ്ദുല്ലത്തീഫ് അൽ സയാനി ചുമതലയൊഴിയുന്ന മുറക്ക് നായിഫ് അൽ ഹജ്റുഫ് സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ചാമത് ജി.സി.സി സെക്രട്ടറി ജനറൽ ആണ് ബഹ്റൈൻ പൗരനായ അബ്ദുല്ലത്തീഫ് അൽ സയാനി. അടുത്ത ഉൗഴം ഒമാേൻറതാണെങ്കിലും അവർ സ്ഥാനം ഏറ്റെടുക്കാൻ തയാറാവാത്തതിനെ തുടർന്ന് കുവൈത്തിന് നറുക്ക് വീണേക്കും. ഡോ. നായിഫ് അൽ ഹജ്റുഫ് ഇൗ സ്ഥാനത്തേക്ക് കുവൈത്തിെൻറ പ്രതിനിധിയാവുമെന്നാണ് വിവരം.
ഡോ. നായിഫ് അൽ ഹജ്റുഫിനെതിരെ റിയാദ് അദസാനി എം.പി സമർപ്പിച്ച കുറ്റവിചാരണ നോട്ടീസ് നവംബർ 12ന് ചർച്ച ചെയ്യാനിരിക്കുകയായിരുന്നു. രാജ്യത്തിെൻറ സാമ്പത്തിക നില, ബജറ്റ് കമ്മി, പരമാധികാര ഫണ്ട് നിക്ഷേപം, പെൻഷൻ ഏജൻസി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് കുറ്റവിചാരണ നോട്ടീസ് സമർപ്പിച്ചത്. കുവൈത്ത് പാർലമെൻറിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റവിചാരണ പ്രമേയമാണ് ധനമന്ത്രിക്കെതിരെ സമർപ്പിക്കപ്പെട്ടത്. 100 പേജിൽ അധികമുള്ള കുറ്റവിചാരണ ചർച്ചക്കെടുക്കുംമുമ്പാണ് മന്ത്രിയുടെ രാജി. കഴിഞ്ഞ ജൂണിൽ റിയാദ് അൽ അദസാനി, ബദ്ർ അൽ മുല്ല എന്നീ എം.പിമാർ ധനമന്ത്രിയെ കുറ്റവിചാരണ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
