എൻ.എസ്.എസ് കുവൈത്ത് മന്നം ജയന്തി ആഘോഷം
text_fieldsനായര് സർവിസ് സൊസൈറ്റി കുവൈത്ത് സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷം മുൻ
കേരള ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: നായര് സർവിസ് സൊസൈറ്റി കുവൈത്ത് 148ാമത് മന്നം ജയന്തി ആഘോഷിച്ചു. മുൻ കേരള ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ കെ. ജയകുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാനം ചെയ്തു. ജനറൽ സെക്രട്ടറി അനീഷ് പി. നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് എൻ. കാർത്തിക് നാരായണൻ അധ്യക്ഷത വഹിച്ചു.
മന്നം എക്സലൻസ് അവാർഡ് സാങ്കേതിക മേഖലയിൽ ‘മാർക് ടെക്നോളജീസ്’ സി.ഇ.ഒ ഡോ. സുരേഷ് സി. പിള്ളക്കും വാണിജ്യ/ജീവകാരുണ്യ മേഖലയിലെ മികവിന് മഹാത്ത ജനറൽ ട്രേഡിങ് കമ്പനി സി.ഇ.ഒ രാജീവ് എസ്. പിള്ളക്കും ഭിന്നശേഷി സാമൂഹിക പ്രവർത്തനത്തിന് ഡോ. മിനി കുര്യനും നൽകി. വിദ്യാർഥികൾക്കുള്ള എജുക്കേഷനൽ എക്സലൻസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.
ട്രഷറർ ശ്യാം ജി. നായർ നന്ദി പറഞ്ഞു. സുനിൽ പറക്കപ്പാടത്ത് (ഫീനിക്സ് ഗ്രൂപ്പ്), വി.പി. മുഹമ്മദ് അലി (മെഡക്സ്), എൻ.എസ്.എസ് രക്ഷാധികാരി കെ.പി. വിജയകുമാർ, വനിത സമാജം കൺവീനർ എം.പി. പ്രബീഷ് എന്നിവർ സംസാരിച്ചു.
ഹരി വി. പിള്ളയുടെ നേതൃത്വത്തിൽ തയാറാക്കിയ സ്മരണികയും വനിതസമാജം അംഗങ്ങളുടെ കയ്യെഴുത്തു വാർഷിക പതിപ്പും (ആഗ്നേയ) ചടങ്ങിൽ പ്രകാശനം ചെയ്തു.
ആലാപ് രാജുവും ബാൻഡും നയിച്ച ‘ധ്രുപദ് 205’ എന്ന സംഗീത നിശ അരങ്ങേറി. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 വിജയി അരവിന്ദ് നായർ, ഫൈനലിസ്റ്റ് നന്ദ ജയദേവൻ, പിന്നണി ഗായകരായ ശ്രീകാന്ത് ഹരിഹരൻ, അപർണ ഹരികുമാർ തുടങ്ങിയവർ സംഗീതനിശയിൽ അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

