നാവികസേന മോക്ഡ്രിൽ ഇന്നും നാളെയും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് നാവികസേനയുടെ പരിശീലനവും മോക് ഡ്രില്ലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. രാവിലെ എട്ടുമുതൽ ഉച്ചക്ക് ശേഷം മൂന്നുവരെയാണ് പരിശീലനം. പ്രതിരോധ മന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം വർത്താകുറിപ്പിൽ അറിയിച്ചതാണിത്.
ബുബ്യാൻ ദ്വീപിന്റെ തെക്കുകിഴക്കൻ ഭാഗം, ഫൈലക ദ്വീപിന്റെ വടക്കുകിഴക്ക് ഭാഗം, കുവൈത്ത് സിറ്റിയുടെ കിഴക്കുഭാഗം 12 മൈൽ അകലെ എന്നീ ഭാഗങ്ങളിലാണ് പരിശീലനവും അഭ്യാസ പ്രകടനവും നടക്കുക.
വെടിക്കോപ്പുകളും യുദ്ധോപകരണങ്ങളും ഉപയോഗിച്ചുള്ള പരിശീലനം ആയതിനാൽ കടലിൽ പോവുന്നവരോട് ഷൂട്ടിങ് റേഞ്ച് പരിസരത്തുനിന്ന് അകന്നുനിൽക്കാൻ നിർദേശമുണ്ട്.

