Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാവിക സേന മോക്ഡ്രിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ

text_fields
bookmark_border
നാവിക സേന മോക്ഡ്രിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ
cancel
Listen to this Article

കുവൈത്ത് സിറ്റി: കുവൈത്ത് നാവിക സേനയുടെ പരിശീലനവും മോക് ഡ്രില്ലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെയാണ് പരിശീലനം.

പ്രതിരോധ മന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം വർത്തക്കുറിപ്പിൽ അറിയിച്ചതാണിത്. റാസ് അൽ ജുലൈഅയുടെ കിഴക്ക് 16.5 നോട്ടിക്കൽ മൈൽ അകലെ, ഗരോ ദ്വീപ്, റാസ് അൽ സൂറിന് ആറ് നോട്ടിക്കൽ മൈൽ കിഴക്കുഭാഗം, ഉമ്മു അൽ മറാദിം ദ്വീപ് എന്നിവിടങ്ങളിലാണ് അഭ്യാസപ്രകടനം നടക്കുക.

വെടിക്കോപ്പുകളും യുദ്ധോപകരണങ്ങളും ഉപയോഗിച്ചുള്ള പരിശീലനം ആയതിനാൽ കടലിൽ പോകുന്നവരോട് ഷൂട്ടിങ് റേഞ്ച് പരിസരത്തുനിന്ന് അകന്നുനിൽക്കാൻ നിർദേശമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Navy Mockdrill on Tuesdays and Wednesdays
Next Story