Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightന​വീ​ൻ ജോ​ർ​ജ്...

ന​വീ​ൻ ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ ക്രി​ക്ക​റ്റ്‌; റൈ​ഡേ​ഴ്‌​സ് ഫ​ഹാ​ഹീ​ൽ ജേ​താ​ക്ക​ൾ

text_fields
bookmark_border
റൈ​ഡേ​ഴ്‌​സ് ഫ​ഹാ​ഹീ​ൽ ടീം ​കി​രീ​ട​വു​മാ​യി
cancel
camera_alt

റൈ​ഡേ​ഴ്‌​സ് ഫ​ഹാ​ഹീ​ൽ ടീം ​കി​രീ​ട​വു​മാ​യി

കു​വൈ​ത്ത് സി​റ്റി: ഫോ​ക്ക​സ് കു​വൈ​ത്ത് (ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് കു​വൈ​ത്ത്) ന​വീ​ൻ ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റി​ൽ റൈ​ഡേ​ഴ്‌​സ് ഫ​ഹാ​ഹീ​ൽ ടീം ​വി​ജ​യി​ക​ളാ​യി. റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് മം​ഗ​ഫ് ര​ണ്ടാ​മ​തെ​ത്തി.

അ​ബൂ​ഹ​ലീ​ഫ ക്രി​ക്ക​റ്റ്‌ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ് മം​ഗ​ഫ്, കി​ങ്സ് അ​ബ്ബാ​സി​യ, മെ​ൻ ഇ​ൻ ബ്ലൂ ​അ​ബ്ബാ​സി​യ, ഡെ​ൽ​റ്റ സി​സി ഫ​ർ​വാ​നി​യ, റൈ​ഡേ​ഴ്‌​സ് ഫ​ഹാ​ഹീ​ൽ, വാ​രി​യേ​ഴ്സ് അ​ബ്ബാ​സി​യ ടീ​മു​ക​ൾ പ​​ങ്കെ​ടു​ത്തു. വി​​ജ​​യി​​ക​​ൾ​​ക്ക് ഫോ​ക്ക​സ് പ്ര​സി​ഡ​ന്റ്‌ ജി​ജി മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഹീ​ദ് ല​ബ്ബ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ജേ​ക്ക​ബ് ജോ​ൺ.

സ​ജി​മോ​ൻ, മ​നോ​ജ്‌ ക​ലാ​ഭ​വ​ൻ, സൈ​മ​ൻ ബേ​ബി, ര​തീ​ഷ് കു​മാ​ർ, റെ​ജി സാ​മു​വ​ൽ, ഡാ​നി​യേ​ൽ തോ​മ​സ്, ഷി​ബു സാ​മു​വ​ൽ എ​ന്നി​വ​ർ ട്രോ​ഫി വി​ത​ര​ണം ചെ​യ്തു. ബെ​സ്റ്റ് ബാ​റ്റ്സ്മാ​നാ​യി സു​മേ​ഷ്, ബെ​സ്റ്റ് ബൗ​ള​റാ​യി ആ​ന്റ​ണി എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ എ​ത്തി​യ ടീ​മു​ക​ൾ​ക്കും അം​ബ​യ​ർ​മാ​രാ​യ അ​നീ​ഷ്, ജി​ബി ജോ​ൺ, പ്ര​ജി​ത് പി​ള്ള, രാ​ജ് മോ​ൻ എ​ന്നി​വ​ർ​ക്കും ട്രോ​ഫി​ക​ൾ ന​ൽ​കി.

ടൂ​ർ​ണ​മെ​ന്റ് ഫോ​ക്ക​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഹീ​ദ് ല​ബ്ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ജി​ജി മാ​ത്യു സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സൈ​മ​ൺ ബേ​ബി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. ഷി​ബു സാ​മു​വ​ൽ, സു​ഗ​ത​ൻ, ര​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Naveen George Memorial Cricket- Riders Fahaheel winners
Next Story