നൗഫൽ സഖാഫി കളസയെ ബദർ അൽസമ മെഡിക്കൽ സെന്റർ ആദരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ പ്രശസ്ത പണ്ഡിതൻ നൗഫൽ സഖാഫി കളസയെ ബദർ അൽസമ മെഡിക്കൽ സെന്റർ ആദരിച്ചു.
ബദർ അൽസമ മെഡിക്കൽ സെന്ററിൽ എത്തിയ അദ്ദേഹത്തെ, കൾചറൽ ഹാളിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് ഷാളും അണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു.
കുവൈത്തിലെ ജനങ്ങൾക്ക് ബദർ അൽസമ നൽകുന്ന സേവനത്തെ അദ്ദേഹം പ്രശംസിച്ചു. ആരോഗ്യമേഖലയിൽ സ്ഥാപനങ്ങളുടെ പ്രാധാന്യവും ആവശ്യക്കാർക്ക് സഹായഹസ്തങ്ങൾ നൽകുന്നതിന്റെ പുണ്യവും അദ്ദേഹം ഉണർത്തി. ബിസിനസ് ഡെവലപ്മെന്റ് കോഓഡിനേറ്റർ അഹമ്മദ് കബീർ റിഫായി ചടങ്ങിൽ സ്വാഗതം പറഞ്ഞു. മാർക്കറ്റിങ് എക്സിക്യൂട്ടിവ് രഹജൻ നന്ദി പറഞ്ഞു. ബദർ അൽസമ ജീവനക്കാരും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

