ജ​ഹ്റ പ്ര​കൃ​തി​സം​ര​ക്ഷ​ണ കേ​ന്ദ്രം രാ​ജ്യാ​ന്ത​ര പ​രി​സ്ഥി​തി സം​ഘ​ട​ന​യി​ൽ 

10:59 AM
15/09/2019
ജ​ഹ്റ പ്ര​കൃ​തി​സം​ര​ക്ഷ​ണ കേ​ന്ദ്രത്തിലെ പക്ഷികൾ

കു​വൈ​ത്ത് സി​റ്റി: ജ​ഹ്‌​റ​യി​ലെ പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്രം ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ യൂ​നി​യ​ന്‍ ഫോ​ര്‍ ക​ണ്‍സ​ര്‍വേ​ഷ​ന്‍ ഓ​ഫ് നേ​ച്ച​ര്‍ (ഐ.​യു.​സി.​എ​ന്‍) എ​ന്ന സം​ഘ​ട​ന​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​താ​യി പ്ര​കൃ​തി സം​ര​ക്ഷ​ണ വ​കു​പ്പ്​ അ​റി​യി​ച്ചു. സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​കൃ​തി​സം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​ണ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ യൂ​നി​യ​ന്‍ ഫോ​ര്‍ ക​ണ്‍സ​ര്‍വേ​ഷ​ന്‍ ഓ​ഫ് നേ​ച്ച​ര്‍.

ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ്ര​കൃ​തി​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍ ഇ​വ​രു​ടെ സം​ഘ​ട​ന​ക്കു​കീ​ഴി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. കു​വൈ​ത്തി​ല്‍നി​ന്നു ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു കേ​ന്ദ്രം സം​ഘ​ട​ന​യു​ടെ കീ​ഴി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​ത്. വ​രും വ​ര്‍ഷ​ങ്ങ​ളി​ല്‍ ബാ​ക്കി​യു​ള്ള സ്ഥ​ല​ങ്ങ​ളും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​മെ​ന്നു അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​തു​മൂ​ലം സം​ഘ​ട​ന​യു​ടെ ഭാ​ഗ​ത്തു​നി​ന്നു സ​ഹാ​യ​ങ്ങ​ളും ഫ​ണ്ടു​ക​ളും ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Loading...
COMMENTS