നാറ്റോ പരിശീലനം ഗുണകരം -കുവൈത്ത് അംബാസഡർ
text_fieldsബിരുദദാന ചടങ്ങിൽ കുവൈത്ത് ഉദ്യോഗസ്ഥർക്കൊപ്പം അംബാസഡർ നാസർ അൽ ഖഹ്താനി
കുവൈത്ത് സിറ്റി: കുവൈത്ത് സൈനിക, നയതന്ത്ര ദൗത്യങ്ങൾക്കായി നാറ്റോ ഡിഫൻസ് കോളജ് നൽകുന്ന പരിശീലന കോഴ്സുകളെ ഇറ്റലിയിലെ കുവൈത്ത് അംബാസഡർ നാസർ അൽ ഖഹ്താനി അഭിനന്ദിച്ചു. ഉയർന്ന റാങ്കുകൾക്കായുള്ള 141 അഡ്വാൻസ് ട്രെയിനിങ് കോഴ്സിൽ പങ്കെടുത്ത പ്രതിരോധ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും കുവൈത്ത് ഉദ്യോഗസ്ഥർക്കുള്ള ബിരുദദാന ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ചടങ്ങിൽ കോഴ്സിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ ഫാക്കൽറ്റിയുടെയും അംബാസഡർമാരുടെയും മേധാവിയും ഡീനും പങ്കെടുത്തു. നാറ്റോയുടെ പരിശീലന കോഴ്സുകളിൽ കുവൈത്തികളുടെ പങ്കാളിത്തം അനുഭവപരിചയം വർധിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന്റെ സംഘടനകളുമായുള്ള കുവൈത്തിന്റെ സഹകരണം വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് അൽ ഖഹ്താനി സൂചിപ്പിച്ചു. നാറ്റോയുടെ ഉയർന്ന റാങ്കുള്ള സൈനിക കോളജിൽ ബിരുദം നേടിയ കേണൽ അബ്ദുൽ അസീസ് അൽ ഒസൈമിയെയും മേജർ അലി അൽ അനസിയെയും അംബാസഡർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

