Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാറ്റോ ഉച്ചകോടി:...

നാറ്റോ ഉച്ചകോടി: കുവൈത്തിന് ക്ഷണമുണ്ടായേക്കും

text_fields
bookmark_border
നാറ്റോ ഉച്ചകോടി: കുവൈത്തിന് ക്ഷണമുണ്ടായേക്കും
cancel

കുവൈത്ത് സിറ്റി: തുർക്കി തലസ്ഥാനമായ അങ്കാറയിൽ ജൂലൈയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിലേക്ക് കുവൈത്ത് അടക്കം നാല് ഗൾഫ് രാജ്യങ്ങളെ ക്ഷണിക്കാൻ നീക്കം നടക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട്. കുവൈത്തിന് പുറമേ ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളെയാണ് ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്നത്. ഈ നാല് രാജ്യങ്ങളും നാറ്റോയുടെ 'ഇസ്താംബുൾ കോ-ഓപ്പറേഷൻ ഇനിഷ്യേറ്റീവ്' എന്ന പങ്കാളിത്ത പദ്ധതിയിലെ അംഗങ്ങളാണ്. ഇവരുടെ വിദേശകാര്യ മന്ത്രിമാരാകും ഉച്ചകോടിയിൽ പങ്കെടുക്കുക.

ഇറാനുമായുള്ള യുദ്ധസാഹചര്യവും ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധിയും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം. ചുരുങ്ങിയ രീതിയിലാണ് ഇത്തവണത്തെ ഉച്ചകോടി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രധാന സെഷനുകളിൽ 32 അംഗരാജ്യങ്ങളിലെ നേതാക്കൾ മാത്രമായിരിക്കും പങ്കെടുക്കുക. ഇന്തോ-പസഫിക് മേഖലയിൽ നിന്നുള്ളവരും ഉക്രെയ്നും സൈഡ് ഇവന്റുകളിൽ പങ്കെടുത്തേക്കാം. അടുത്ത ആഴ്ച സ്വീഡനിൽ നടക്കുന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇതിന്റെ അന്തിമ രൂപരേഖ തയ്യാറാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsNATO summitInternational NewsKuwait
News Summary - NATO summit: Kuwait may receive an invitation
Next Story