നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ഇരുപത്തിയേഴാമത് സ്ഥാപക ദിനം: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി ആഘോഷം സംഘടിപ്പിച്ചു
text_fieldsഎൻ.സി.പി സ്ഥാപക ദിനാഘോഷ ഭാഗമായി ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി- എസ്.പി) യുടെ ഇരുപത്തിയേഴാമത് സ്ഥാപക ദിനത്തിൽ ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി ആഘോഷം സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻ.സി.പി ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതം പറഞ്ഞു.
കുവൈത്ത് കമ്മറ്റി പ്രസിഡൻറ് ജീവസ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു. എൻ.സി.പി- എസ്.പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു .
വൈസ് പ്രസിഡൻറ് സണ്ണി മിറാൻഡ, ജോയിന്റ് സെക്രട്ടറിമാരായ അശോകൻ, സൂസൻ ജോസ്, വനിതാ വേദി കൺവീനർ ദിവ്യ, എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ അല്ലീസ്, അബ്ദുൽ അസീസ്, പ്രദീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഒ.എൻ. സി.പി കുവൈത്ത് സെക്രട്ടറി രതീഷ് വർക്കല നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

