ദേശീയ റോബോട്ടിക്സ് മത്സരത്തിന് തുടക്കം
text_fieldsദേശീയ റോബോട്ടിക്സ് മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്സിറ്റിയിലെ (കെ.യു) കമ്പ്യൂട്ടർ സയൻസ് വിഭാഗം സംഘടിപ്പിക്കുന്ന കുവൈത്ത് നാഷനൽ റോബോട്ടിക്സ് മത്സരം ഞായറാഴ്ച സബാഹ് അൽ സാലിം യൂനിവേഴ്സിറ്റി സിറ്റിയിൽ ആരംഭിച്ചു. കെ.യു, സ്വകാര്യ സർവകലാശാല, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയിൽനിന്നുള്ള വിദ്യാർഥി ഗ്രൂപ്പുകൾ പങ്കെടുക്കുന്നുണ്ട്.
ഇൻഫർമേഷൻ ടെക്നോളജി,സോഫ്റ്റ്വെയർ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയിൽ ആളുകൾ താൽപര്യം കാണിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് കെ.യു വൈസ് പ്രസിഡൻറ് ഡോ. മെഷാരി അൽ ഹർബി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിദ്യാർഥികൾക്ക് അക്കാദമികമായി പഠിച്ച കഴിവുകൾ പരിശീലിക്കുന്നതിനുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

