രണ്ടാമത് ദേശീയ റോബോട്ടിക് ചാമ്പ്യൻഷിപ് സമാപിച്ചു
text_fieldsകുവൈത്ത് സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് ദേശീയ റോബോട്ടിക്
ചാമ്പ്യൻഷിപ്പിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് ദേശീയ റോബോട്ടിക് ചാമ്പ്യൻഷിപ് സമാപിച്ചു.
കുവൈത്ത് സർവകലാശാല, വിദ്യാഭ്യാസ മന്ത്രാലയം, യുവജന പബ്ലിക് അതോറിറ്റി എന്നിവ സംയുക്തമായാണ് ആൻ ബക്കാലതിഥേയത്വം വഹിച്ചത്.
അദലിയ സ്കൂളിലെ സൂപ്പർ ഹീറോസ് ടീം എലമെന്ററി വിഭാഗത്തിലും അമേരിക്കറേറ്റ് സ്കൂളിലെ എ.ബി.എസ് ടീം മിഡിൽ സ്കൂൾ വിഭാഗത്തിലും സലാഹുദ്ദീൻ സ്കൂളിലെ റോബോടെക് ടീം ഹൈസ്കൂൾ വിഭാഗത്തിലും ബുച്ചാറെസ്റ്റ് യൂനിവേഴ്സിറ്റി ഓഫ് ഇക്കണോമിക് സ്റ്റഡീസിലെ ഓട്ടോവോർട്ടെക്സ് ടീം സർവകലാശാല തലത്തിലും വിജയികളായി.
വിജയികൾ അന്തർദേശീയ റോബോട്ടിക് ചാമ്പ്യൻഷിപ്പിൽ കുവൈത്തിനെ പ്രതിനിധീകരിക്കും. സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിൽനിന്ന് 800ലേറെ വിദ്യാർഥികളാണ് മാറ്റുരച്ചത്. വിവിധ മന്ത്രാലയങ്ങളുടെയും സ്വകാര്യ സ്കൂളുകളുടെയും സ്ഥാപനങ്ങളുടെയും പ്രദർശനങ്ങൾ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് നടത്തി.

