നാഷനൽ ലൈബ്രറിയിലേക്ക് ചൈനയുടെ വക 1000 പുസ്തകങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ ലൈബ്രറിയിലേക്ക് ചൈന 1000 പുസ്തകങ്ങൾ സമ്മാനിച്ചു. ഇൗ പുസ്തകങ്ങളുടെ പ്രദർശനം തിങ്കളാഴ്ച കുവൈത്ത് സിറ്റിയിലെ നാഷനൽ ലൈബ്രറിയിൽ ആരംഭിച്ചു. ഇംഗ്ലീഷിലും അറബിയിലുമുള്ളതാണ് പുസ്തകങ്ങൾ. ചൈനയുടെ ചരിത്രം, സംസ്കാരം, രാഷ്ട്രീയം, നയതന്ത്രം, ടൂറിസം തുടങ്ങി വൈവിധ്യമായ വിഷയങ്ങളിലുള്ളതാണ് പുസ്തകങ്ങൾ. കുവൈത്തിലെ ചൈനീസ് അംബാസഡർ വാങ് ഡി ആണ് പുസ്തകം കൈമാറിയത്.
ഇരുരാജ്യങ്ങളിലെയും ജനങ്ങൾ പരസ്പരം മനസ്സിലാക്കാനും ബന്ധം ഉൗഷ്മളമാക്കാനും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാഷനൽ ലൈബ്രറി മേധാവി കാമിൽ അൽ അബ്ദുൽ ജലീൽ ചൈനീസ് അധികൃതർക്ക് നന്ദി പറഞ്ഞു. സാംസ്കാരിക വിനിമയത്തിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും നാഷനൽ ലൈബ്രറി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
