Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ വി​മോ​ച​ന...

ദേ​ശീ​യ വി​മോ​ച​ന ദി​നാ​ഘോ​ഷം; പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദ​നം

text_fields
bookmark_border
meeting
cancel
camera_alt

മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം

അ​സ്സ​ബാ​ഹും അം​ഗ​ങ്ങ​ളും

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ വി​മോ​ച​ന ദി​നാ​ഘോ​ഷ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​വും ചി​ട്ട​യോ​ടെ​യും കൊ​ണ്ടാ​ടി​യ പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ക്ര​മ​വും ഉ​റ​പ്പാ​ക്കാ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​മ​ങ്ങ​ളെ​യും മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു. പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ഘോ​ഷ ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ പ​ങ്കു​വെ​ച്ച​തി​ന് ജി.​സി.​സി കൗ​ൺ​സി​ലി​ലെ അം​ഗ​രാ​ജ്യ​ങ്ങ​ളോ​ടും മ​റ്റ് അ​റ​ബ്, സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ൾ​ക്കും യോ​ഗം ന​ന്ദി പ​റ​ഞ്ഞു.

പ്രി​യ​പ്പെ​ട്ട മാ​തൃ​രാ​ജ്യ​ത്തി​ന് വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് യോ​ഗം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ഏ​പ്രി​ൽ നാ​ലി​ന് ദേ​ശീ​യ അ​സം​ബ്ലി പു​തി​യ അം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ വോ​ട്ട​ർ​മാ​രെ ക്ഷ​ണി​ക്കു​ന്ന ക​ര​ട് ഉ​ത്ത​ര​വി​ന് യോ​ഗം അം​ഗീ​കാ​രം ന​ൽ​ അ​ന്തി​മ അം​ഗീ​കാ​ര​ത്തി​നാ​യി ക​ര​ട് ഉ​ത്ത​ര​വ് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationKuwait NewsNational Liberation Day
News Summary - National Liberation Day celebration-Cabinet greetings to citizens and expatriates
Next Story