Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​യി​ലെ...

ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത് എം​ബ​സി​യി​ൽ ദേ​ശീ​യ വി​മോ​ച​ന ദി​നാ​ഘോ​ഷം

text_fields
bookmark_border
ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത് എം​ബ​സി​യി​ൽ ദേ​ശീ​യ വി​മോ​ച​ന ദി​നാ​ഘോ​ഷം
cancel
camera_alt

ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത് എം​ബ​സി​യി​ൽ ദേ​ശീ​യ വി​മോ​ച​ന ദി​നാ​ഘോ​ഷ​ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന്റെ 65ാമ​ത് ദേ​ശീ​യ ദി​ന​ത്തി​ന്റെ​യും 35ാമ​ത് വി​മോ​ച​ന ദി​ന​ത്തി​ന്റെ​യും ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത് എം​ബ​സി.

ഇ​ന്ത്യ​ൻ ടൂ​റി​സം മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത്, ന്യൂ​ഡ​ൽ​ഹി​യി​ൽ അ​റ​ബ്, വി​ദേ​ശ ദൗ​ത്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ, ഇ​ന്ത്യ​ൻ ഉ​ന്ന​ത സം​ഘം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കു​വൈ​ത്ത്-​ഇ​ന്ത്യ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ണെ​ന്നും സ​ഹ​ക​ര​ണ​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ന്റെ ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ന്നും അം​ബാ​സ​ഡ​ർ ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ മി​ശ്അ​ൽ അ​ൽ ഷെ​മാ​ലി പ​റ​ഞ്ഞു.

വ​രും കാ​ല​യ​ള​വി​ൽ നി​ര​വ​ധി ക​രാ​റു​ക​ൾ, ധാ​ര​ണ​പ​ത്ര​ങ്ങ​ൾ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ ത​യാ​റാ​ക്കു​ന്ന​തി​നാ​യി വ​ർ​ക്കി​ങ് ഗ്രൂ​പ്പു​ക​ൾ യോ​ഗ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​താ​യും കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം, പ്ര​ത്യേ​കി​ച്ച് ടൂ​റി​സം മേ​ഖ​ല​യി​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഇ​ന്ത്യ​ൻ ടൂ​റി​സം മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ശെ​ഖാ​വ​ത്ത് സൂ​ചി​പ്പി​ച്ചു. ദേ​ശീ​യ ദി​ന, വി​മോ​ച​ന ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ൽ കു​വൈ​ത്തി​ലെ നേ​താ​ക്ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - National Liberation Day celebration at Kuwaiti Embassy in India
Next Story