ദേശീയ-വിമോചന ദിനം; അഭിനന്ദനം അറിയിച്ച് മന്ത്രിസഭ
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർക്കും കുവൈത്ത് ജനതക്കും ആശംസയും അഭിനന്ദനവും അറിയിച്ച് മന്ത്രിസഭ. ബയാൻ പാലസിൽ ചേർന്ന യോഗത്തിൽ കൊട്ടാരത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷതവഹിച്ചു.
കുവൈത്ത് സമുദ്ര പരമാധികാരവുമായി ബന്ധപ്പെട്ട് ഇറാഖിന് പ്രതിഷേധ കുറിപ്പ് സമർപ്പിച്ച നടപടിയിൽ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ച നടപടികൾ മന്ത്രിസഭ അവലോകനം ചെയ്തു. വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് നടപടികൾ വിശദീകരിച്ചു. ഇറാഖ് ചരിത്രപരമായ ബന്ധങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.ഗസ്സ പീസ് കൗൺസിലിന് കുവൈത്ത് ഒരു ബില്യൻ യു.എസ് ഡോളർ വാഗ്ദാനം ചെയ്തതും വിലയിരുത്തി. ഫലസ്തീൻ ജനതക്കും അവരുടെ അവകാശങ്ങൾക്കും ഉറച്ച പിന്തുണയും വ്യക്തമാക്കി. യു.എസ് പ്രസിഡന്റിന്റെ 20-ഇന പദ്ധതിയും അറബ് പീസ് ഇനിഷ്യേറ്റിവും ഉൾപ്പെടെയുള്ള സമാധാന സംരംഭങ്ങളെയും അംഗീകരിച്ചു.
കുവൈത്ത് പൗരത്വം സംബന്ധിച്ച 1959 ലെ അമീരി ഡിക്രി നമ്പർ 15 ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് ഡിക്രി-നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി അമീറിന് സമർപ്പിച്ചു. വിവിധ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള കരട് ഉത്തരവുകളും ധാരണ പത്രങ്ങളും അംഗങ്ങൾ യോഗം അംഗീകരിച്ചു. ഹരിത നഗര വികസന സംരംഭങ്ങൾക്കും ലാൻഡ്സ്കേപ്പിങ്, കായിക സൗകര്യങ്ങൾ, കാൽനട പാലങ്ങൾ എന്നിവക്കും അംഗീകാരം നൽകി. കുവൈത്തിനെ മനോഹരമാക്കുന്നതിൽ സംഭാവന നൽകിയവരെ യോഗം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

