ദേശീയ-വിമോചന ദിനം; ആവേശം വിതറി വ്യോമ, നാവിക പ്രദർശനങ്ങൾ
text_fieldsകുവൈത്ത് ആർമിയുടെ പാരാട്രൂപ്പർ സംഘം കുവൈത്ത് ടവറുകൾക്ക് സമീപം നടത്തിയ പ്രകടനം
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ 65ാമത് ദേശീയ ദിനത്തിലും 35ാമത് വിമോചന ദിനത്തിലും ആവേശം വിതറി വ്യോമ, നാവിക പ്രദർശനങ്ങൾ.
വ്യോമസേന കുവൈത്ത് ടവറിനു സമീപം നടത്തിയ മനോഹരമായ പ്രദർശനം കുവൈത്തിന് മുകളിലെ ആകാശം പ്രകാശപൂരിതമാക്കി.അറേബ്യൻ ഗൾഫ് സ്ട്രീറ്റിന് മുകളിലൂടെ യുദ്ധവിമാനങ്ങളും സൈനിക വിമാനങ്ങളും ഉയർന്നുപൊങ്ങി. കുവൈത്ത് ആർമിയുടെ പാരാട്രൂപ്പർ സംഘം കുവൈത്ത് ടവറുകൾക്ക് സമീപം നടത്തിയ പ്രകടനവും പ്രധാന ആകർഷണമായി. കുവൈത്ത് പതാകയുടെ നിറങ്ങളിലുള്ള പാരച്യൂട്ടുകൾ ആകാശത്ത്നിന്ന് താഴ്ന്നിറങ്ങിയത് കരഘോഷം ഏറ്റുവാങ്ങി.
റമദാൻ മാസ വ്രതത്തിനിടയിലും ആയിരങ്ങളാണ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ കടൽത്തീരത്തും പാർക്കുകളിലും പ്രദർശനം കാണാൻ ഒത്തുകൂടിയത്. ഉത്സവാന്തരീക്ഷത്തിൽ ആഹ്ലാദഭരിതരായ ജനക്കൂട്ടം പതാകകൾ വീശിയും ആശംസകൾ നേർന്നും കുവൈത്തിന്റെ സ്വാതന്ത്ര്യത്തിൽനിന്ന് ആധുനിക രാഷ്ട്രത്തിലേക്കുള്ള യാത്രയെ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

