Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ-​വി​മോ​ച​ന...

ദേ​ശീ​യ-​വി​മോ​ച​ന ദി​നം; ഇ​നി ആ​ഘോ​ഷ നാ​ളു​ക​ൾ...

text_fields
bookmark_border
ദേ​ശീ​യ-​വി​മോ​ച​ന ദി​നം; ഇ​നി ആ​ഘോ​ഷ നാ​ളു​ക​ൾ...
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: അ​ധി​നി​വേ​ശ ശ​ക്തി​ക​ളി​ൽ​നി​ന്ന് വി​മോ​ച​നം നേ​ടി സ​മ്പൂ​ർ​ണ സ്വ​ത​ന്ത്ര​രാ​ജ്യ​മാ​യി മാ​റി​യ​തി​ന്റെ സ്മ​ര​ണ​യി​ൽ കു​വൈ​ത്തി​ൽ മ​റ്റൊ​രു ഫെ​ബ്രു​വ​രി കൂ​ടി എ​ത്തി.

ഈ ​മാ​സം കു​വൈ​ത്തി​ന് ഇ​നി ആ​ഘോ​ഷ​ങ്ങ​ളു​ടെ ദി​ന​രാ​ത്ര​ങ്ങ​ളാ​ണ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ബ​യാ​ൻ പാ​ല​സി​ൽ ന​ട​ക്കു​ന്ന പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങോ​ടെ ഒ​രു മാ​സം നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും.

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പ​താ​ക ഉ​യ​ർ​ത്തും. ഇ​തോ​​ടൊ​പ്പം രാ​ജ്യ​ത്തെ ആ​റ് ഗ​വ​ർ​​ണ​റേ​റ്റു​ക​ളി​ലും പ്ര​ത്യേ​കം പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങ് ന​ട​ക്കും. സൈ​നി​ക​രു​ടെ​യും കു​തി​ര​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ആ​ഘോ​ഷ​മാ​യാ​കും ബ​യാ​ൻ പാ​ല​സി​ൽ പ​താ​ക ഉ​യ​ർ​ത്ത​ൽ. വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്ട​റു​ക​ളും രം​ഗ​ത്തു​ണ്ടാ​കും. ഫെ​ബ്രു​വ​രി 25, 26 തീ​യ​തി​ക​ളി​ലാ​ണ് ദേ​ശീ​യ, വി​മോ​ച​ന ദി​ന​മെ​ങ്കി​ലും രാ​ജ്യം ആ​ഘോ​ഷാ​ര​വ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​ഴി​ഞ്ഞു. സ​ർ​ക്കാ​ർ ത​ല​ത്തി​ലും അ​ല്ലാ​തെ​യും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.

തെ​രു​വു​ക​ളും സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളും അ​മീ​റി​ന്റെ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും കു​വൈ​ത്ത് പ​താ​ക​യു​ടെ​യും ചി​ത്ര​ങ്ങ​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​രു​മാ​സ​മാ​യി ന​ട​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ രാ​ജ്യ​ത്തെ ടൂ​റി​സം, ഷോ​പ്പി​ങ് മേ​ഖ​ല​ക്ക് ഉ​ണ​ർ​വേ​കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsNational Liberation Daygulf news malayalam
News Summary - National Liberation Day;
Next Story