കുവൈത്തിലെ ഇന്ത്യൻ എംബസി ദേശീയ കൈത്തറി ദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ദേശീയ കൈത്തറി ദിനത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ദേശീയ കൈത്തറി ദിനം കുവൈത്തിൽ വിപുലമായി ആഘോഷിച്ചു. വിവിധ ഇന്ത്യൻ ഹൈപ്പർ മാർക്കറ്റുകളുമായും ടെക്സ്റ്റൈൽ സ്റ്റോറുകളുമായും സഹകരിച്ചായിരുന്നു ആഘോഷം. സ്ഥാനപതി സിബി ജോർജ് നേതൃത്വം നൽകി.
ഇന്ത്യൻ ഹെറിറ്റേജ്, ലുലു ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് ഹൈപ്പർ, മറ്റ് ഷോറൂമുകൾ എന്നിവിട ങ്ങളിൽ കൈത്തറി ഉൽപന്നങ്ങളുടെ പ്രദർശനം നടന്നു. ഇന്ത്യൻ ഹെറിറ്റേജിൽ ഇന്ത്യൻ കരകൗശലത്തിന്റെ തത്സമയ ശിൽപശാലയും സംഘടിപ്പിച്ചു. ഇന്ത്യൻ കൈത്തറിയുടെ സമ്പന്നമായ വൈവിധ്യത്തെയും ചരിത്രത്തെയും കുറിച്ചുള്ള തത്സമയ അവതരണവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറിയെക്കുറിച്ചുള്ള വിഡിയോ പ്രദർശനവും നടന്നു. ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയെയും വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നതായി ഇവ. #MyHandloomMyPride എന്ന ഹാഷ് ടാഗോടെ കുവൈത്തിലെ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ആഘോഷം നടന്നു.
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച കൈത്തറി ഉൽപന്നങ്ങളുടെ പ്രദർശനം
കുവൈത്തിലെ പ്രമുഖ റീറ്റെയ്ൽ ശൃംഖല ആയ ഗ്രാൻഡ് ഹൈപ്പറിന്റെ അൽ റായ് ശാഖയിൽ നടന്ന പ്രത്യേക ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാനേജ്‌മന്റ് പ്രധിനികളായ റാഹിൽ ബാസ്സി൦ , കുബേര റാവു എന്നിവർക്കൊപ്പം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി (Pol&Com) ഡോ.വിനോദ് ഗെയ്ക്‌വാദ് ,സെക്കൻഡ് സെക്രട്ടറി (Com & Edu) അഞ്ചിത കെത്വസ് തുടങ്ങിയവരും മറ്റ് ഗ്രാൻഡ് ഹൈപ്പറിന്റെയും ഇന്ത്യൻ എംബസിയുടെയും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
ലുലു ഹൈപ്പറിലെ പ്രദർശനത്തിൽ നിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

