Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൈനികരുടെ പ്രവർത്തനം...

സൈനികരുടെ പ്രവർത്തനം വിലയിരുത്തി നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി

text_fields
bookmark_border
സൈനികരുടെ പ്രവർത്തനം വിലയിരുത്തി   നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി
cancel
camera_alt

നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ് സന്ദർശനത്തിൽ

കുവൈത്ത് സിറ്റി: സൈനികരുടെ പ്രവർത്തന സജ്ജത വിലയിരുത്തിയും ചുമതലകൾ അവലോകനം ചെയ്തും കുവൈത്ത് നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ്.

ഒന്നാം പ്രൊട്ടക്ഷൻ ബ്രിഗേഡിന്റെ കീഴിലുള്ള മൂന്നാം ഫെസിലിറ്റീസ് പ്രൊട്ടക്ഷൻ ബറ്റാലിയൻ സുരക്ഷയൊരുക്കുന്ന കേന്ദ്രത്തിൽ ഹമദ് അൽ ബർജാസ് പരിശോധന നടത്തി. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ ബറ്റാലിയൻ അംഗങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.

കുവൈത്ത് ഭരണ നേതൃത്വത്തിന്റെ നന്ദിയും ആശംസകളും അൽ ബർജാസ് കൈമാറി. ചുമതലകളും കടമകളും നിർവഹിക്കുന്നതിൽ ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്ന ഉയർന്ന സന്നദ്ധതയെയും അച്ചടക്കത്തെയും പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soldiersPerformancenational guard
News Summary - സൈനികരുടെ പ്രവർത്തനം വിലയിരുത്തി നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി
Next Story