Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിഭ്രാന്തിയോ ആശങ്കയോ വേണ്ട; അയൽ രാജ്യങ്ങളിലെ റേഡിയേഷൻ ചോർച്ച ഭീഷണിയല്ല- നാഷനൽ ഗാർഡ്

text_fields
bookmark_border
രാജ്യത്തിന് ഏറ്റവും അടുത്തുള്ള നൂതന ആണവ റിയാക്ടർ കുവൈത്തിൽ നിന്ന് 240 കിലോമീറ്ററിലധികം അകലെ
പരിഭ്രാന്തിയോ ആശങ്കയോ വേണ്ട; അയൽ രാജ്യങ്ങളിലെ റേഡിയേഷൻ ചോർച്ച ഭീഷണിയല്ല- നാഷനൽ ഗാർഡ്
cancel

കുവൈത്ത് സിറ്റി: അയൽ രാജ്യങ്ങളിൽ നിന്നുള്ള റേഡിയേഷൻ കുവൈത്തിന് ഭീഷണിയല്ലെന്ന് കുവൈത്ത് നാഷണൽ ഗാർഡ് വ്യക്തമാക്കി. പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ റേഡിയോ ആക്ടീവ് ചോർച്ചയെക്കുറിച്ച് പൊതുജനങ്ങളുടെ ആശങ്കകൾ കണക്കിലെടുത്താണ് വ്യക്തത വരുത്തൽ. രാജ്യത്തിന് ഏറ്റവും അടുത്തുള്ള നൂതന ആണവ റിയാക്ടർ കുവൈത്തിൽ നിന്ന് 240 കിലോമീറ്ററിലധികം അകലെയാണ്. കുവൈത്തിന്റെ അതിർത്തികളിൽ എത്തുന്നതിനുമുമ്പ് മിക്ക റേഡിയോ ആക്ടീവ് വസ്തുക്കളും മങ്ങിപ്പോകും. ഇത് രാജ്യത്തിന് മേലുള്ള ആഘാതം കുറക്കാൻ പര്യാപ്തമാണെന്നും നാഷണൽ ഗാർഡ് വ്യക്തമാക്കി.

പരിഭ്രാന്തിയോ ആശങ്കയോ ആവശ്യമില്ലെന്ന് ഉണർത്തിയ നാഷണൽ ഗാർഡ് പൗരന്മാരോടും പ്രവാസികളോടും ശാന്തത പാലിക്കാൻ അഭ്യർത്ഥിച്ചു. അടിയന്തിര ഘട്ടങ്ങളിൽ വീടിനുള്ളിൽ തന്നെ തുടരുക, അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുക. മലിനീകരണം അകത്തേക്ക് കടക്കാതിരിക്കാൻ ജനലുകളും വാതിലുകളും കർശനമായി അടച്ചിടുക. ഔദ്യോഗിക വാർത്താ ഉറവിടങ്ങളിൽ നിന്നുള്ള അപ്‌ഡേറ്റുകൾ പിന്തുടരുക തുടങ്ങി പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികളും അധികൃതർ വിശദീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No need to panic or worry; Radiation leaks in neighboring countries are not a threat - National Guard
Next Story