ദേശീയ ദിനം, ലോകകപ്പ് വിജയം: ഖത്തറിന് കുവൈത്ത് മന്ത്രിസഭയുടെ അഭിനന്ദനം
text_fieldsമന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹും മറ്റുമന്ത്രിമാരും
കുവൈത്ത് സിറ്റി: ദേശീയ ദിനത്തിലും ലോകകപ്പ് സംഘാടനത്തിലും ഖത്തറിന് കുവൈത്ത് മന്ത്രിസഭയുടെ അഭിനന്ദനം. സ്ഥാപക ദിനത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും ഖത്തർ ജനതക്കും കുവൈത്ത് കാബിനറ്റ് ആത്മാർഥമായ അഭിനന്ദനങ്ങൾ അറിയിച്ചു.
1878 ഡിസംബർ 18ന് ഏകീകൃതമായ ഖത്തറിന്റെ മഹത്തായ നേട്ടങ്ങളെ കാബിനറ്റ് അഭിനന്ദിച്ചു. ഖത്തറിന് കൂടുതൽ പുരോഗതിയും സമൃദ്ധിയും പ്രധാനമന്ത്രിയും മന്ത്രിമാരും ആശംസിച്ചു. സെയ്ഫ് പാലസിൽ നടന്ന പ്രതിവാര കാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
ഫിഫ ലോകകപ്പ് ഗംഭീരമായി സംഘടിപ്പിച്ചതിലും മനോഹരമായ വിജയത്തിനും അമീർ ശൈഖ് തമീമിനെയും ഖത്തർ ജനതയെയും കാബിനറ്റ് അംഗങ്ങൾ അഭിനന്ദിച്ചു. ആഗോള കായികമേളയുടെ വിജയം ഉറപ്പാക്കാൻ ഖത്തർ നടത്തിയ വിഭവസമാഹരണത്തെയും മഹത്തായ ശ്രമങ്ങളെയും പ്രശംസിച്ച മന്ത്രിസഭ മാതൃകപരമായ രീതിയാണ് ഖത്തർ പുലർത്തിയതെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

