Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേശീയ ദിനം: ആ​ശം​സ...

ദേശീയ ദിനം: ആ​ശം​സ അ​റി​യി​ച്ച് യു.​എ.​ഇ

text_fields
bookmark_border
uae president wishes kuwait
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ

കു​വൈ​ത്ത് സി​റ്റി: ‘‘രാ​ജ്യ​ത്തി​ന്റെ ദേ​ശീ​യ ദി​ന​ത്തി​ൽ എ​ന്റെ സ​ഹോ​ദ​ര​ൻ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നും കു​വൈ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ര​ണ്ടു രാ​ജ്യ​ങ്ങ​ളും ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളും ദീ​ർ​ഘ​കാ​ല സൗ​ഹൃ​ദ​വും പ​ങ്കി​ടു​ന്നു, കു​വൈ​ത്തി​ന് പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും തു​ട​ര​ണ​മെ​ന്ന് ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു’’-​യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് എ​ഴു​തി.

1977നും 2006​നും ഇ​ട​യി​ൽ കു​വൈ​ത്ത് അ​മീ​റാ​യി​രു​ന്ന ശൈ​ഖ് ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്, യു.​എ.​ഇ സ്ഥാ​പ​ക പി​താ​വ് ശൈ​ഖ് സാ​യി​ദി​നൊ​പ്പ​മു​ള്ള ഫോ​ട്ടോ, 2006നും 2020​നും ഇ​ട​യി​ൽ കു​വൈ​ത്ത് അ​മീ​റാ​യി​രു​ന്ന ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് ഖ​ലീ​ഫ​ക്കൊ​പ്പ​മു​ള്ള ​​ഫോ​ട്ടോ എ​ന്നി​വ​യും യു.​എ.​ഇ പ്ര​സി​ഡ​ന്റ് ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചു.

യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂ​മും കു​വൈ​ത്ത് അ​മീ​റി​നും കി​രീ​ടാ​വ​കാ​ശി​ക്കും സ​ന്ദേ​ശം അ​യ​ച്ചു. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി കു​വൈ​ത്ത് അ​മീ​റി​നും കി​രീ​ടാ​വ​കാ​ശി​ക്കും ആ​ശം​സ സ​ന്ദേ​ശം അ​യ​ച്ചു.

അ​ജ്മാ​ൻ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് അ​മ്മാ​ർ ബി​ൻ ഹു​മൈ​ദ് അ​ൽ നു​ഐ​മി, അ​ജ്മാ​ൻ ഡെ​പ്യൂ​ട്ടി ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് നാ​സ​ർ ബി​ൻ റാ​ഷി​ദ് അ​ൽ നു​ഐ​മി എ​ന്നി​വ​രും സ​ന്ദേ​ശം അ​യ​ച്ചു. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യും കു​വൈ​ത്ത് അ​മീ​റി​നും കി​രീ​ടാ​വ​കാ​ശി​ക്കും അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ചു.

ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി, ഷാ​ർ​ജ ഡെ​പ്യൂ​ട്ടി ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സ​ലിം ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി, ഷാ​ർ​ജ ഡെ​പ്യൂ​ട്ടി ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി എ​ന്നി​വ​രും ആ​ശം​സ സ​ന്ദേ​ശം അ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national dayUAEkuwait
News Summary - National Day-UAE wishes kuwait
Next Story