ദേശീയ ദിനം; ന്യൂയോർക്കിലെ യു.എൻ മിഷൻ സ്വീകരണ പരിപാടി സംഘടിപ്പിച്ചു
text_fieldsന്യൂയോർക്കിലെ യു.എൻ മിഷൻ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പ്രതിനിധികൾ
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ 64ാമത് ദേശീയ ദിനത്തിന്റെയും 34ാമത് വിമോചന ദിനത്തിന്റെയും ഭാഗമായി ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ കുവൈത്ത് സ്ഥിരം ദൗത്യം സ്വീകരണ പരിപാടി സംഘടിപ്പിച്ചു.
യു.എൻ മുതിർന്ന ഉദ്യോഗസ്ഥർ, അറബ്, വിദേശ മിഷനുകളിൽ നിന്നുള്ള നയതന്ത്രജ്ഞർ, സാമൂഹിക, രാഷ്ട്രീയ വ്യക്തികൾ, ബിസിനസ് നേതാക്കൾ, കുവൈത്ത് വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 150 ലധികം സ്ഥിരം യു.എൻ പ്രതിനിധികളും ആഘോഷത്തിൽ പങ്കുചേർന്നു.
പരിപാടിയിൽ ഐക്യരാഷ്ട്രസഭയിലെ കുവൈത്ത് സ്ഥിരം പ്രതിനിധി അംബാസഡർ താരിഖ് അൽ ബന്നായ് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിച്ചു.
കുവൈത്ത് മോചിപ്പിക്കപ്പെടുകയും സ്വാതന്ത്ര്യം പുന:സ്ഥാപിക്കുകയും ചെയ്ത ദിനം അടയാളപ്പെടുത്തുന്ന ഫെബ്രുവരി 26 കുവൈത്തികൾക്ക് അവിസ്മരണീയമായ തീയതിയായി തുടരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസികളിലും ആഘോഷങ്ങൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

