Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേശീയ ദിനം: സൗദിക്ക്...

ദേശീയ ദിനം: സൗദിക്ക് ആശംസയുമായി കുവൈത്ത്

text_fields
bookmark_border
ദേശീയ ദിനം: സൗദിക്ക് ആശംസയുമായി കുവൈത്ത്
cancel
camera_alt

കുവൈത്തിലെ സൗ​ദി എം​ബ​സി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ കു​വൈ​ത്ത് മ​ന്ത്രി​മാ​ർ കേ​ക്ക് മു​റി​ക്കു​ന്നു



അ​മീ​റും കി​രീ​ടാ​വ​കാ​ശി​യും ആ​ശം​സ നേ​ർ​ന്നു

കു​വൈ​ത്ത് സി​റ്റി: 92ാം ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന അ​യ​ൽ​രാ​ജ്യ​മാ​യ സൗ​ദി​ക്ക് ആ​ശം​സ​ക​ളു​മാ​യി കു​വൈ​ത്ത്. കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, സൗ​ദി രാ​ജാ​വി​ന് ആ​ശം​സ സ​ന്ദേ​ശ​മ​യ​ച്ചു. സൗ​ദി​യു​ടെ വി​ക​സ​ന​ത്തെ​യും നേ​ട്ട​ങ്ങ​ളെ​യും പ്ര​ശം​സി​ച്ച അ​മീ​ർ രാ​ജ്യ​ത്തി​ന് പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ആ​ശം​സി​ച്ചു. സൗ​ദി രാ​ജാ​വി​ന് മി​ക​ച്ച ആ​രോ​ഗ്യ​വും രാ​ജ്യ​ത്തി​ന് കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി​യും നേ​ടാ​നാ​ക​ട്ടെ എ​ന്നും അ​റി​യി​ച്ചു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും സൗ​ദി​ക്ക് ആ​ശം​സ​ക​ളും നേ​ർ​ന്നു.

ര​ണ്ട് വി​ശു​ദ്ധ മ​സ്ജി​ദു​ക​ൾ നി​ല​കൊ​ള്ളു​ന്ന സൗ​ദി​ക്ക് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും കൈ​വ​ര​ട്ടെ​യെ​ന്നും കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ആ​ശം​സി​ച്ചു. പ്ര​തി​രോ​ധ​മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹും ദേ​ശീ​യ ദി​ന​ത്തി​ൽ സൗ​ദി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. കു​വൈ​ത്തി​നും സൗ​ദി​ക്കു​മി​ട​യി​ലെ ആ​ഴ​ത്തി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തെ അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. കു​വൈ​ത്തി​ലെ സൗ​ദി എം​ബ​സി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ കു​വൈ​ത്ത് മ​ന്ത്രി​മാ​ർ പ​​ങ്കെ​ടു​ത്തു.

കേ​ക്ക് മു​റി​ച്ചും മ​ധു​രം പ​ങ്കി​ട്ടു​മാ​ണ് ആ​ഘോ​ഷ​ത്തെ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ൾ എം​ബ​സി​യി​ൽ വ​ര​വേ​റ്റ​ത്. സൗ​ദി​യു​ടെ ആ​ഘോ​ഷ​ത്തി​ൽ കു​വൈ​ത്ത് ജ​ന​ങ്ങ​ളും ഉ​ത്സാ​ഹ​ത്തി​ലാ​ണെ​ന്ന് ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും എ​ണ്ണ മ​ന്ത്രി​യു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ ഫ​റ​സ് പ​റ​ഞ്ഞു.

കു​വൈ​ത്തി​നും ഇ​ത് പ്രി​യ​പ്പെ​ട്ട സ​ന്ദ​ർ​ഭ​മാ​ണ്, സൗ​ദി​ക്കും ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ നേ​ട്ട​വും അ​ഭി​വൃ​ദ്ധി​യും കൈ​വ​ര​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. വെ​ള്ളി​യാ​ഴ്ച​യാ​ണ് സൗ​ദി ദേ​ശീ​യ ദി​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national day
News Summary - National Day: Kuwait congratulates Saudi
Next Story