ദേശീയദിനം: യു.എ.ഇക്ക് കുവൈത്ത് മന്ത്രിസഭയുടെ അഭിനന്ദനം
text_fieldsമന്ത്രിസഭ യോഗത്തിന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽഅഹ്മദ് അസ്സബാഹ് നേതൃത്വം നൽകുന്നു
കുവൈത്ത് സിറ്റി: 51ാം ദേശീയദിനം ആഘോഷിക്കുന്ന യു.എ.ഇക്ക് കുവൈത്ത് മന്ത്രിസഭയുടെ അഭിനന്ദനം. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, മറ്റു നേതൃത്വം, ജനങ്ങൾ എന്നിവർക്ക് കുവൈത്ത് മന്ത്രിസഭ അഭിനന്ദനം അറിയിച്ചു.
സെയ്ഫ് പാലസിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് നേതൃത്വം നൽകി. വിവിധതലങ്ങളിലും മേഖലകളിലും കൂടുതൽ വികസനം, പുരോഗതി, അഭിവൃദ്ധി എന്നിവ കൈവരിക്കാൻ യു.എ.ഇക്കാകട്ടെയെന്നും കാബിനറ്റ് പ്രാർഥിച്ചു.
അഫ്ഗാൻ തലസ്ഥാനത്ത് പാകിസ്താന്റെ എംബസി ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെയും ചാർജ് ഡി അഫയേഴ്സിനെ വധിക്കാനുള്ള ശ്രമത്തെയും കാബിനറ്റ് അപലപിച്ചു. കുവൈത്ത് അക്രമങ്ങൾക്കും ഭീകരതക്കും എതിരാണെന്ന് വ്യക്തമാക്കിയ മന്ത്രിസഭ, സുരക്ഷിതത്വവും സ്ഥിരതയും നിലനിർത്താനുള്ള പാകിസതാന്റെ എല്ലാ ശ്രമങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

