ദേശീയ ദിനം; ലുലു ഹൈപ്പർ മാർക്കറ്റിന്റെ ആശംസ
text_fieldsലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് ഡയറക്ടർ
മുഹമ്മദ് ഹാരിസ്, മുബാറക് അൽ കബീർ ഗവർണർ
മഹമൂദ് ബുഷെഹ്രിക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങൾക്ക് ലുലു ഹൈപ്പർ മാർക്കറ്റിന്റെ ആശംസ. ബുധനാഴ്ച മുബാറക് അൽ കബീർ ഗവർണറേറ്റ് മന്ദിരത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസാണ് നേരിട്ട് ആശംസ അറിയിച്ചത്. മുബാറക് അൽ കബീർ ഗവർണറേറ്റ് ഗവർണർ മഹ്മൂദ് ബുഷെഹ്രിയെ അദ്ദേഹം ഹൃദയംഗമമായ ആശംസകൾ അറിയിച്ചു. കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെ തുടക്കംകുറിച്ച് ഗവർണർ മഹമൂദ് ബുഷെഹ്രി പതാക ഉയർത്തിയ ചടങ്ങിൽ സംബന്ധിക്കാനെത്തിയതായിരുന്നു മുഹമ്മദ് ഹാരിസ്.

