ദേശീയദിന സ്മരണിക സ്റ്റാമ്പ് കൈമാറി
text_fieldsഅമീരി ദിവാൻകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ് സി.ഇ.ഒ അബ്ദുല്ല അൽ അശ്രാമിനൊപ്പം
കുവൈത്ത് സിറ്റി: ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തിന് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പിന്റെ തപാൽ സ്റ്റാമ്പ് കൈമാറി. കുവൈത്തിൽ എത്തിയ എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ് സി.ഇ.ഒ അബ്ദുല്ല അൽ അശ്രാം, അമീരി ദിവാൻകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹിന് സ്മരണിക തപാൽ സ്റ്റാമ്പ് കൈമാറി.
ബയാൻ പാലസിൽ അബ്ദുല്ല അൽ അശ്രാമിനെ മന്ത്രി സ്വീകരിച്ചു. യു.എ.ഇ കുവൈത്തിനെ സ്നേഹിക്കുന്നു എന്ന മുദ്രാവാക്യം ഉയർത്തുന്നതാണ് സ്റ്റാമ്പ്. കുവൈത്തിലെ യു.എ.ഇ അംബാസഡർ ഹമദ് അൽ നെയാദിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

