ദേശീയ ദിനാഘോഷം; തുറമുഖ കാർണിവൽ സംഘടിപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി തുറമുഖ കാർണിവൽ സംഘടിപ്പിക്കുന്നു. പോര്‍ട്ട് കോർപറേഷന്റെ നേതൃത്വത്തില്‍ ഷുവൈഖ് തുറമുഖത്താണ് സർക്കാർ ഏജൻസികളുടെയും സ്വകാര്യ മേഖലയുടെയും സഹകരണത്തോടെ കാര്‍ണിവല്‍ നടത്തുക. രാജ്യത്തെ പ്രധാന വാണിജ്യ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നതെന്ന് കോർപറേഷൻ ആക്ടിങ് ജനറൽ ഡയറക്ടർ ജിഹാദ് അൽ ഹസാവി പറഞ്ഞു.
മാരിടൈം ഷോയും കടൽ പര്യടനവും ഉൾപ്പെടെയുള്ള വിനോദ, ബോധവത്കരണ പരിപാടിയാണ് മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. നങ്കൂരമിട്ട കപ്പലുകൾ സന്ദർശിക്കാനും പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കുമെന്ന് അൽ-ഹസാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

