കുവൈത്ത് ദേശീയ ദിനാഘോഷ ഭാഗമായി കിയ കണ്ണൂർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ, വിമോചന ദിനാഘോഷ ഭാഗമായി നടത്തിയ പ്രത്യേക പരിപാടി കളിൽ ഇന്ത്യൻ എംബസിയെ പ്രതിനിധാനം ചെയ്ത് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ) ക ലാപരിപാടികൾ അവതരിപ്പിച്ചു. കുവൈത്ത് സൂ ഗ്രൗണ്ടിലാണ് ഫർവാനിയ ഗവർണറേറ്റിെൻറ ആഘോഷ പരിപാടികൾ അരങ്ങേറിയത്.
26 രാജ്യങ്ങൾ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ എംബസിയെ പ്രതിനിധാനം ചെയ്തത് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (കിയ) ആണ്. വിവിധ രാജ്യങ്ങൾ തങ്ങളുടെ കലയും സാംസ്കാരവും വിളിച്ചോതുന്ന പരിപാടികളാണ് അവതരിപ്പിച്ചത്.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അമിതാബ് രഞ്ജെൻറ സാന്നിധ്യത്തിൽ നടന്ന പരിപാടി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയതായി ഫർവാനിയ ഗവർണറേറ്റ് കോഒാഡിനേറ്റർ ഹിന്ദ് അൽ റഷീദി അഭിപ്രായപ്പെട്ടു. സ്വന്തം നാടിനോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാനും കുവൈത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ പ്രസിഡൻറ് ഷെറിൻ മാത്യു പറഞ്ഞു.
