ദേശീയ ദിനം; മദ്റസകളും പങ്കാളികളായി
text_fieldsസമസ്ത മദ്റസയിൽ നടന്ന കുവൈത്ത് ദേശീയ ദിനാഘോഷം
കുവൈത്ത് സിറ്റി: സമസ്തയുടെ ഫഹാഹീൽ, സാൽമിയ മദ്റസകളിൽ കുവൈത്ത് ദേശീയ ദിനം ആഘോഷിച്ചു. ഫഹാഹീൽ ദാറു തഅലീമിൽ ഖുർആൻ മദ്റസ, സാൽമിയ മദ്റസതുന്നൂർ എന്നിവിടങ്ങളിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി സല്യൂട്ട് സ്വീകരിച്ചു.
വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ, അബ്ദുറഹീം ഹസനി എന്നിവർ ദേശീയദിന സന്ദേശം കൈമാറി. മദ്റസ ഉസ്താദുമാരായ സൈനുൽ ആബിദ് ഫൈസി, അബ്ദുസ്സലാം മുസ്ലിയാർ, മുഹമ്മദലി ശിഹാബ് തങ്ങൾ ഫൈസി, ഇസ്മാഈൽ ഹുദവി, മുഹമ്മദലി ഫൈസി, ഹുസൈൻ ദാരിമി, ഹിബത്തുല്ല ഹുദവി, അബ്ദു കുന്നുംപുറം, അബ്ദുല്ലത്തീഫ് മൗലവി, മാനേജിങ് കമ്മിറ്റി ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഫസൽ തങ്ങൾ ദാരിമി സ്വാഗതവും അബ്ദുറഹ്മാൻ ഫൈസി നന്ദിയും പറഞ്ഞു.

