ദേശീയദിനാഘോഷം: ഒരുക്കങ്ങൾ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫെബ്രുവരിയിലെ ദേശീയ ദിനാഘോഷത്തിനായി ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി ആറ് ഗവർണറേറ്റുകളിലെയും ഗവർണർമാർ യോഗം ചേർന്നു. ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിനുള്ള തയാറെടുപ്പുകൾ യോഗത്തിൽ ചർച്ച ചെയ്തു.
രാജ്യത്തെ ആഹ്ലാദകരവും അവിസ്മരണീയവുമായ ആഘോഷം ഏറ്റവും മനോഹരവും മാന്യവുമായ രീതിയിൽ സംഘടിപ്പിക്കുന്നതിനാുള്ള വിവിധ വശങ്ങൾ യോഗം വിലയിരുത്തി. രാജ്യത്തുടനീളം സന്തോഷം പരത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഗവർണർമാർ പ്രകടിപ്പിച്ചു. ആഘോഷം വിജയിപ്പിക്കുന്നതിന് ഗവർണറേറ്റുകളും സർക്കാർ ഏജൻസികളും തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യവും ചൂണ്ടികാട്ടി.
പൗരന്മാർക്കിടയിൽ ഐക്യവും ദേശസ്നേഹവും വർധിപ്പിക്കുന്ന വിധത്തിൽ ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതൻറന്റെ പ്രാധാന്യവും ഉണർത്തി. കുവൈത്തൻറന്റെ സമ്പന്നമായ സംസ്കാരവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന ആഘോഷങ്ങളോടെ സന്തോഷത്തിന്റെ് അന്തരീക്ഷം വളർത്തിയെടുക്കാനും ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

