ദേശീയദിനം: ആഘോഷത്തിമിർപ്പിൽ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: അധിനിവേശത്തിെൻറ കറുത്ത ദിനരാത്രങ്ങളിൽനിന്ന് മോചിതരായതിെൻറ ഒാർമയിൽ കുവൈത്തിന് ഇന്ന് വിമോചനപ്പെരുന്നാൾ. തിങ്കളാഴ്ച രാജ്യം 58ാം ദേശീയദിനം സമുച ിതമായി ആഘോഷിച്ചു. തെരുവുകളിൽ ആവേശം തിരതല്ലിയപ്പോൾ ജനഹൃദയങ്ങൾ ദേശാഭിമാനത് തിെൻറ കൊടുമുടിയേറി. രാജ്യത്തിെൻറ മുക്കുമൂലകളിലും വാഹനങ്ങളിലും കുവൈത്ത് ദേശീയപ താക പാറിപ്പറക്കുന്നത് കാണാമായിരുന്നു. ബ്രിട്ടീഷ് കോളനി ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചതിെൻറ ഓർമ പുതുക്കിയാണ് ദേശീയ ദിനം ആഘോഷിച്ചതെങ്കിൽ ഇറാഖ് അധിനിവേശത്തിൽനിന്ന് മോചിതമായതിെൻറ ഓർമക്കായാണ് വിമോചനദിനാഘോഷം. രണ്ടും അടുത്തടുത്ത ദിവസങ്ങളിൽ വന്നത് സന്തോഷം ഇരട്ടിയാക്കി. രാജ്യത്തെ വിദേശി സമൂഹവും വാഹനങ്ങളിൽ കുവൈത്ത് പതാകയണിയിച്ചും ആഘോഷത്തിൽ പങ്കാളികളായി. ദേശീയപതാകയും അമീറിെൻറയും മറ്റും പടങ്ങളും ആലേഖനം ചെയ്ത ശരീരങ്ങളുമായി കൊച്ചുകുട്ടികളും ബാലികാ, ബാലന്മാരും തെരുവുകൾ കൈയടക്കി. കെട്ടിപ്പിടിച്ചും പരസ്പരം അഭിവാദ്യം ചെയ്തും സന്തോഷം പങ്കിട്ട രാജ്യനിവാസികൾ ദേശസ്നേഹം പ്രകടിപ്പിക്കുന്ന തരത്തിലുള്ള വിവിധ പരിപാടികളിൽ പങ്കാളികളായി.
28 വർഷം മുമ്പ് ആഗസ്റ്റ് രണ്ടിനാണ് സദ്ദാം ഹുസൈെൻറ സൈന്യം കുവൈത്തിലേക്ക് ഇരച്ചുകയറിയത്. അധിനിവേശത്തിെൻറ നീറുന്ന ഓർമകൾ ഓരോ കുവൈത്തിയുടെയും മനസ്സിലുണ്ട്. ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും ദുരിതം അനുഭവിച്ചു. മരണം മുന്നിൽ കണ്ട ആ ദിനങ്ങൾ പ്രവാസികളുടെ മനസ്സിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല. എന്നാൽ, തങ്ങളെ തകർത്തു തരിപ്പണമാക്കിയ ഇറാഖിനെ നല്ല അയൽക്കാരായി കണ്ട് അവിടത്തെ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് ഉദാത്തമായ മാതൃകകാട്ടിയാണ് കുവൈത്ത് മധുരമായ പ്രതികാരം ചെയ്തത്. കുവൈത്ത് ജനത അധിനിവേശക്കെടുതികളിൽനിന്ന് ഏറക്കുറെ മോചിതരായിരിക്കുന്നു. രാജ്യം വൻ വികസനക്കുതിപ്പിലാണ്. ലോകത്തിെൻറ പൊതുനന്മക്കായി ഈ കൊച്ചുരാജ്യം ആവുന്നത് ചെയ്തുകൊണ്ടേയിരിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ തീർക്കുന്നതിന് ഇടനിലക്കാരായും പ്രകൃതിദുരന്തങ്ങളാലും ആഭ്യന്തര സംഘർഷങ്ങളാലും ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചും മുന്നിൽ നടക്കുകയാണവർ.
അമീർ ആശംസ നേർന്നു
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സ്വദേശികളും വിദേശികളുമായ രാജ്യനിവാസികൾക്ക് ആശംസ നേർന്നു.
കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽ ഗാനിം, സൈനിക മേധാവി തുടങ്ങിയവർ അമീറിനെ അഭിനന്ദിച്ചു.
സമൃദ്ധിയിൽ രാജ്യത്തെ ദീർഘകാലം മുന്നോട്ടുനയിക്കാൻ അമീറിന് സാധിക്കെട്ടയെന്ന് എല്ലാവരും ആശംസിച്ചു.
അറബ്, വിദേശ രാഷ്ട്രനേതാക്കളും ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്ത് അമീറിന് അഭിനന്ദനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
