Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ ദി​നം...

ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു, ഇ​ന്ന്​ വി​മോ​ച​ന ദി​നം; ആ​ഘോ​ഷ ദി​ന​ങ്ങ​ൾ

text_fields
bookmark_border
ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു, ഇ​ന്ന്​ വി​മോ​ച​ന ദി​നം; ആ​ഘോ​ഷ ദി​ന​ങ്ങ​ൾ
cancel
camera_alt

ദേ​ശീ​യ- വി​മോ​ച​ന ദി​നാ​ഘോ​ഷ​ഭാ​ഗ​മാ​യി നി​റ​ങ്ങ​ൾ അ​ണി​ച്ച കു​വൈ​ത്ത് ട​വ​റു​ക​ൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​ന്റെ 65ാമ​ത് ദേ​ശീ​യം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ച് കു​വൈ​ത്ത്. ആ​ഹ്ലാ​ദ​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ തെ​രു​വു​ക​ൾ നി​റ​ഞ്ഞ ജ​ന​ക്കൂ​ട്ടം മാ​തൃ​രാ​ജ്യ​ത്തി​ന്റെ കൊ​ടി​യ​ട​യാ​ള​ങ്ങ​ൾ വീ​ശി ബ്രി​ട്ടി​ഷ് കോ​ള​നി ഭ​ര​ണ​ത്തി​ൽ​നി​ന്നു സ്വാ​ത​ന്ത്ര്യം പ്രാ​പി​ച്ച​തി​​ന്റെ ആ​ഹ്ലാ​ദം പ​ങ്കി​ട്ടു.

ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു. കു​വൈ​ത്ത് ട​വ​ർ, അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റ് എ​ന്നി​വി​ട​ങ്ങ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ കേ​ന്ദ്ര​ങ്ങ​ളാ​യി. ഗ​ൾ​ഫ് സ്ട്രീ​റ്റും അ​തി​ലേ​ക്കു​ള്ള വ​ഴി​ക​ളും ദേ​ശീ​യ പ​താ​ക​ക​ളു​ടെ സാ​ന്നി​ധ്യ​ങ്ങ​ളാ​ൽ നി​റ​ഞ്ഞു.

കെ​ട്ടി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും ദേ​ശീ​യ പ​താ​ക പാ​റി​പ്പ​റ​ന്നു. ഗ​വ​ർ​ണ​റേ​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു. വി​വി​ധ മാ​ളു​ക​ളും ഷോ​പ്പി​ങ് സെ​ന്റ​റു​ക​ളും ദേ​ശീ​യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി. പ​ര​സ്​​പ​രം കെ​ട്ടി​പ്പി​ടി​ച്ചും ആ​ലിം​ഗ​നം ചെ​യ്തും ഏ​വ​രും സ​ന്തോ​ഷം പ​ങ്കി​ട്ടു.

ദേ​ശ​സ്​​നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ എ​ല്ലാ​യി​ട​ങ്ങ​ളി​ലും സം​ഘ​ടി​പ്പി​ക്കു​ക​യു​മു​ണ്ടാ​യി. പ്ര​വാ​സി സ​മൂ​ഹ​വും ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി.

വ്യാ​ഴാ​ഴ്ച രാ​ജ്യം വി​മോ​ച​ന ദി​നം ആ​ഘോ​ഷി​ക്കും. 1990 ഓ​ഗ​സ്റ്റ് 2-ന് ​ഇ​റാ​ഖ് അ​ധി​നി​വേ​ശ​ത്തി​ൽ​നി​ന്ന് മോ​ച​നം നേ​ടി​യ​തി​ന്റെ ആ​ഘോ​ഷ​മാ​ണ് വി​മോ​ച​ന ദി​നം. ഇ​റാ​ഖ് അ​ധി​നി​വേ​ശ സ​മ​യ​ത്ത് ത​ങ്ങ​ളു​ടെ ജ​ന​ത കാ​ണി​ച്ച അ​ച​ഞ്ച​ല​ത​യും അ​ന്താ​രാ​ഷ്ട്ര പി​ന്തു​ണ​യും കു​വൈ​ത്ത് അ​ഭി​മാ​ന​ത്തോ​ടെ അ​നു​സ്മ​രി​ക്കു​ന്ന ദി​ന​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - National Day celebrated, today is Liberation Day; Celebration days
Next Story